Covid Kerala : വ്യാപനം രൂക്ഷം, കർശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി; നിയന്ത്രണങ്ങൾ കടുപ്പിക്കും

By Web TeamFirst Published Jan 19, 2022, 10:25 AM IST
Highlights

നിയന്ത്രണം സംബന്ധിച്ച് നാളെ അവലോകന യോഗം തീരുമാനമെടുക്കും. സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാണെന്ന് സർക്കാർ അറിയിച്ചു. 

തിരുവനന്തപുരം: രണ്ടാം തരം​ഗത്തെ അപേക്ഷിച്ച് നിലവിൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം (Covid)  രൂക്ഷമെന്നു മന്ത്രി സഭാ യോഗം വിലയിരുത്തി. കർശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരും എന്നാണ് യോ​ഗത്തിന്റെ വിലയിരുത്തൽ.

നിയന്ത്രണം സംബന്ധിച്ച് നാളെ അവലോകന യോഗം തീരുമാനമെടുക്കും. സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാണെന്ന് സർക്കാർ അറിയിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറവാണ് എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. 
ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ സൗകര്യം ആവശ്യത്തിന് ഉണ്ടെന്നും സർക്കാർ അറിയിച്ചു. 

അമേരിക്കയിൽ ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) ഓൺലൈനായാണ് യോ​ഗത്തിൽ പങ്കെടുത്തത്. 

കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് വിദ​ഗ്ധർ; തീവ്രപരിചരണം വേണ്ടവരുടെ എണ്ണത്തിലും വർധന

കേരളത്തിൽ പടരുന്നത് ഒമിക്രോണെന്ന് (omicron)ആരോ​ഗ്യ വിദ​ഗ്ധർ. ഒമിക്രോണിൽ സമൂഹ വ്യാപനമെന്നും(community spread) വിദ​ഗ്ധർ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ചവരിൽ 58 ശതമാനവും സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. അതേസമയം ഒമിക്രോൺ പരിശോധനക്കുള്ള എസ് ജീൻ കണ്ടെത്താനുള്ള പിസിആർ കിറ്റ് എത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങി.

പരിശോധന നടത്തുന്ന മൂന്നിലൊരാൾക്ക് രോ​ഗം, ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആർ എക്കാലത്തേയും വലിയ നിരക്കിൽ . രണ്ടാം തരം​ഗത്തിൽ 29.5ശതമാനമായിരുന്ന ടി പി ആർ ഇപ്പോൾ 35.27ശതമാനമായി. ജലദോഷപ്പനി പോലെയോ ൊരു ലക്ഷണവും ഇല്ലാതെയോ രോ​ഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെൽറ്റയല്ല ഒമിക്രോൺ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോ​ഗ്യ വിദ​ഗധർ ഉറപ്പിക്കുന്നത്. (കൂടുതൽ വായിക്കാം..)


 


 

click me!