ആരോ​ഗ്യ രം​ഗത്തിന് കേരളം മാതൃക; സഭയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Published : Jan 28, 2026, 05:02 PM IST
CM

Synopsis

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.  ആരോ​ഗ്യ രം​ഗത്തിന് കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ആരോ​ഗ്യ രം​ഗത്തിന് കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് കേരളം ഒരുക്കിയത് വലിയ സൗകര്യങ്ങളാണ്. എൽഡിഎഫ് അധികാരത്തിലെത്തിയതോടെ ആരോ​ഗ്യരം​ഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും ആർദ്രം അടക്കം പദ്ധതികൾ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

അതേസമയം, വർഗീയ സംഘടനകൾ ഇല്ലാഞ്ഞിട്ടല്ല വർഗീയ സംഘർഷങ്ങൾ കേരളത്തിൽ ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില വർഗീയ സംഘടനകളുടെ കരുത്തുറ്റ ഘടകം കേരളത്തിൽ ഉണ്ട്. 2016ന് ശേഷം കലാപങ്ങൾ ഉണ്ടോ? വർഗീയ സംഘടനകളെ ചാരി ആരും നിൽക്കുന്നില്ല. ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ കർശനമായി നേരിടുന്നുണ്ട്. തല പൊക്കാൻ അവർക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. വർഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുക്കൾക്കോ മുസ്ലിം വിഭാഗത്തിനോ എതിരായല്ല. ഒരു മത വിഭാഗത്തെയും വർഗീയമായി കണ്ടിട്ടില്ല. എന്നാൽ, അങ്ങനെയൊരു ചിത്രം ഉണ്ടാക്കാൻ ലീഗ് സുഹൃത്തുക്കൾ വരെ ശ്രമിച്ചു. ഏതിനും നേരും നെറിയും വേണമെന്നും നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചു': വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി
വിളപ്പിൽശാല ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്; ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം