
തിരുവനന്തപുരം: ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു. അബദ്ധങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു. നമ്മള്‍ ചന്ദ്രനിലെത്തി, പക്ഷേ ശാസ്ത്ര അവബോധം വളരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് റൂമുകളില്‍ വിദ്വേഷത്തിന്‍റെ കനലുകള്‍ നാം കണ്ടു. 100 വര്‍ഷം മുമ്പ് നാം എന്തിനെതിരെ നിന്നോ അത് തിരികെ എത്തിക്കാന്‍ ശ്രമം നടക്കുകയാണ്. അതിന് പിന്നിലാരെന്ന് പറയേണ്ടതില്ലെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിന്റെ ഒഴിക്കിൽ മാറാതെ നിന്നവയാണ് ഗുരുദർശനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ക്ലാസ് റൂമിലും മണിപ്പൂരിലും ഹരിയാനയിലും വിദ്വേഷത്തിന്റെ കനലുകൾ നമ്മൾ കണ്ടതാണ്. ശാസ്ത്ര ബോധവും യുക്തി ചിന്തയും വലിയ വെല്ലുവിളി നേരിട്ടുകയാണ്. പരിണാമ സിദ്ധാന്തം പാഠ പുസ്തകങ്ങളിൽ ഒഴിവാക്കി അബദ്ധങ്ങൾ പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയാണ്. നരബലിയും അന്ധവിശ്വാസവും വളരുകയാണ്. നമ്മൾ ചന്ദ്രനിലെത്തിയെങ്കിലും ശാസ്ത്ര അവബോധം വളരുന്നില്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
Also Read: കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ചന്ദ്രയാൻ 3; ചന്ദ്രനില്‍ പ്രകമ്പനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തല്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam