അതിദാരിദ്ര്യ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടത് ഗൗരവതരം; നടപടി വരുമെന്ന് മുഖ്യമന്ത്രി

Published : Oct 05, 2023, 09:09 PM IST
അതിദാരിദ്ര്യ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടത് ഗൗരവതരം; നടപടി വരുമെന്ന് മുഖ്യമന്ത്രി

Synopsis

കാസര്‍ക്കോട് ജില്ലയില്‍ 400ല്‍ അധികം അനര്‍ഹരെയാണ് കണ്ടെത്തിയത്. തുടര്‍ പരിശോധനയും നടപടികളും വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജന പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടത് ഗൗരവതരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ക്കോട് ജില്ലയില്‍ 400ല്‍ അധികം അനര്‍ഹരെയാണ് കണ്ടെത്തിയത്. തുടര്‍ പരിശോധനയും നടപടികളും വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ചെറുവണ്ണൂരില്‍ ചേര്‍ന്ന മേഖലാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലബാറില്‍ ജല്‍ ജീവന്‍ മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച വേഗത്തില്‍ നടക്കാത്തത് ഗൗരവമായി കാണണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദേശീയ പാതാ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും മേഖലാ അവലോകന യോഗം വിലയിരുത്തി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളിലെ പദ്ധതി അവലോകനമാണ് ഇന്ന് നടന്നത്. വൈകിട്ട് ഈ ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ക്രമസമാധാന നിലയുള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തി.

Also Read: 'തമ്മില്‍ ഐക്യമില്ലെങ്കിലും അണികളെയെങ്കിലും ബോധ്യപ്പെടുത്തണം'; സതീശനും സുധാകരനുനെതിരെ തുറന്നടിച്ച് എ കെ ആന്റണി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തരൂർ കടുത്ത അതൃപ്‌തിയിൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും, മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം
വിഴിഞ്ഞം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം