കുഴിയിൽ ചാടുമെന്ന് ഭയക്കേണ്ട, നിരത്തിൽ ഇനി പറപറക്കാം; 51 റോഡുകള്‍ മുഖ്യമന്ത്രി പിണറായി നാളെ തുറന്ന് കൊടുക്കും

Published : May 15, 2025, 05:27 PM ISTUpdated : May 15, 2025, 05:30 PM IST
കുഴിയിൽ ചാടുമെന്ന് ഭയക്കേണ്ട, നിരത്തിൽ ഇനി പറപറക്കാം; 51 റോഡുകള്‍ മുഖ്യമന്ത്രി പിണറായി നാളെ തുറന്ന് കൊടുക്കും

Synopsis

 വിവിധ ജില്ലകളിൽ നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച നിർവഹിക്കും.

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച്  വിവിധ ജില്ലകളിൽ നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച നിർവഹിക്കും. വൈകിട്ട് 4.30 ന് ഓണ്‍ലൈനായാണ് ഉദ്ഘാടനം. ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. തിരുവനന്തപുരം നഗരത്തിലെ 12 സ്മാർട്ട് റോഡുകളും ഉദ്ഘാടനം ചെയ്യും. 

എറണാകുളം ജില്ലയിൽ എട്ട് റോഡുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. എറണാകുളം പൊതുമരാമത്ത് ഡിവിഷനിൽ അഞ്ചും മുവാറ്റുപുഴ ഡിവിഷനിൽ മൂന്നും റോഡുകളിലാണ് നവീകരണം പൂർത്തിയായത്. കറുകുറ്റി-അഴകം റോഡ്, അമരാവതി റോഡ്, ഫാ. മാത്യു കൊത്തകത്ത് റോഡ്, പി.ടി. ജേക്കബ് റോഡ്, സാന്റോ ഗോപാലൻ റോഡ്, കീഴില്ലം കുറിച്ചിലക്കോട് റോഡ്, നേര്യമംഗലം-നീണ്ടപ്പാറ റോഡ്, മൂവാറ്റുപുഴ ടൗൺ ലിങ്ക് റോഡുകൾ (ആസാദ് റോഡ്, ആശ്രാമംകുന്ന് റോഡ്, കാവുംകര മാർക്കറ്റ് റോഡ് ) എന്നിവയാണ്  തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി, അന്വേഷണം നിലച്ചെന്ന് പരാതിയിൽ
സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല; വയലാർ രവി ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തെ സംഭവം, ഇതിലെന്ത് പൂഴ്ത്താൻ?