
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ. പട്ടികയുടെ പരിശോധന പൂർത്തിയാക്കുന്നതിൽ ആഭ്യന്തര വകുപ്പിനുണ്ടായ വീഴ്ച മൂലമാണ് പ്രഖ്യാപനം വൈകിയത്. പ്രഖ്യാപനമില്ലാത്തതിൻ്റെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചത്.
സ്വാതന്ത്രദിന തലേന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിക്കാറുള്ള പതിവ് തെറ്റിയതാണ് വിവാദമായത്. മെഡൽ പ്രഖ്യാപിക്കുന്നതിൻ്റെ നടപടികൾ പൂർത്തിയാക്കൻ ആഭ്യന്തര വകുപ്പിലുണ്ടായത് വലിയ വീഴ്ചയാണ്. വിവിധ സേനാ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ച വെച്ചവർക്കാണ് മെഡൽ. അപേക്ഷകളിൽ പരിശോധിച്ച് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുന്നത്. എന്നാൽ ഇത്തവണ നടപടി പൂർത്തിയായില്ല.
മാർച്ച് മാസത്തിൽ പൊലീസ് ആസ്ഥാനത്ത് നിന്നും പട്ടിക കൈമാറിയിരുന്നു. പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചു. പിന്നീട് നടപടിയുണ്ടായില്ല. സമയബന്ധിതമായ പട്ടികയിൽ പരിശോധന ഉണ്ടായില്ല. ഒടുവിൽ ആഭ്യന്തര സെക്രട്ടറി പട്ടിക അംഗീകിരക്കാനുള്ള യോഗം 20ന് ചേരാൻ നിശ്ചയിച്ചു. നവംബർ ഒന്നിന് മെഡൽ സമ്മാനിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കാൻ ധാരണ. പ്രഖ്യാപനത്തിലെ പതിവ് തെറ്റിയ വാർത്ത പുറത്തുവന്നതോടെയാണ് ആഭ്യന്തരമന്ത്രി ഇടപെട്ടത്.
പട്ടികയിലിലുള്ളവരുടെ പരിശോധന മിന്നൽ വേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് ആഭ്യന്തരവകുപ്പ്. അന്തിമ പട്ടികയായ ശേഷം ഇന്ന് തന്നെ സമിതി യോഗം ചേർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി പ്രഖ്യാപനത്തിനാണ് ശ്രമം. വകുപ്പിൽ പല കാര്യങ്ങളിലും മെല്ലെപ്പൊക്കാണ്. മെ പൊലീസും എസ് എച്ച്ഒ പരിഷ്ക്കരണവും ആഭ്യന്തരവകുപ്പിൻ്റെ അഭിമാനപദ്ധതികളായിരുന്നു. എന്നാൽ സ്റ്റേഷൻ ചുമതല എസ്ഐ മാർക്ക് കൈമാറിയ ഉത്തരവ് ഇറങ്ങിയത് ഇന്ന് മാത്രമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam