സെക്രട്ടേറിയറ്റിന് മുറ്റത്ത് കസേരകൾ നിരത്തി മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി; ഇതാ കേരള മോഡൽ

Published : Mar 18, 2020, 08:33 PM ISTUpdated : Mar 18, 2020, 09:06 PM IST
സെക്രട്ടേറിയറ്റിന് മുറ്റത്ത് കസേരകൾ നിരത്തി മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി; ഇതാ കേരള മോഡൽ

Synopsis

ഇതാദ്യമായാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാര്‍പോര്‍ച്ച് ഏരിയയില്‍ കാണുന്നത്. കൃത്യമായ അകലം പാലിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കസേരകള്‍ ഇട്ടിരുന്നതും

തിരുവനന്തപുരം: കൊവിഡ് 19 വൈറസിനെ തുരത്താനുള്ള വലിയ പ്രയത്നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുമാണ് ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രി തന്നെ തന്‍റെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്ത് മാതൃക കാട്ടിയിരിക്കുകയാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം സാധാരണയായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറ് മീഡിയാ റൂമില്‍ വച്ചാണ്. 

എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി കാര്‍പോര്‍ച്ച് ഏരിയയില്‍ വച്ചാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. ഇതാദ്യമായാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാര്‍പോര്‍ച്ച് ഏരിയയില്‍ കാണുന്നത്. കൃത്യമായ അകലം പാലിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കസേരകള്‍ ഇട്ടിരുന്നതും.  തൊട്ടുപിറകിലായി മാധ്യമങ്ങളുടെ ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇന്നലെത്തെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി ഇരിക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ക്രമീകരണം നടത്തിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു സർക്കാരിന്റെ മാത്രം പ്രയത്നഫലമല്ല വിഴിഞ്ഞം, കൂട്ടായ ശ്രമത്തിന്റെ ഫലം'; ഉമ്മൻ ചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞ് കരൺ അദാനി
കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത!, റിപ്പബ്ലിക് ദിനം മുതൽ പുത്തൻ ഓഫർ, മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15 ശതമാനം ഡിസ്കൗണ്ട്