
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞത്ത് അദാനി എംഎസ് സി ഓഹരി കൈമാറ്റ നീക്കം സർക്കാർ അറിഞ്ഞില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. വിവാദത്തിൽ പ്രതിപക്ഷനേതാവ് അയച്ച കത്തിനുള്ള മറുപടിയിലാണ് വിഡി സതീശൻ നിലപാട് ആവർത്തിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെയുള്ള നീക്കത്തിൽ അദാനിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാർ വരും മുമ്പ് തന്നെ ഓഹരി കൈമാറ്റ നീക്കം തുടങ്ങിയിരുന്നു. ജൂൺ 5 ലെ ദേശാഭിമാനി വാർത്തയും മറുപടിയിൽ മുഖ്യമന്ത്രി എടുത്തുപറയുന്നു. എൽഡിഎഫ് സർക്കാർ കാലത്തെ നീക്കങ്ങൾ പിണറായി അറിയാതെ നടക്കില്ലെന്നും അന്നത്തെ നീക്കങ്ങൾ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ എന്ത് തെറ്റാണ് ചെയ്തതെന്ന് വിശദീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam