കണ്ണൂർ ജില്ലയിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം; ഓരോ ഇരുപത് വീടുകളിലേയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക്

Web Desk   | Asianet News
Published : Apr 30, 2020, 05:40 PM ISTUpdated : Apr 30, 2020, 05:56 PM IST
കണ്ണൂർ ജില്ലയിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം; ഓരോ ഇരുപത് വീടുകളിലേയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക്

Synopsis

ലോക്ക്ഡൗണിന് മുൻപ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവതി കഴിഞ്ഞിട്ടുണ്ടെന്നും. അവരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ: ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള കണ്ണൂർ ജില്ലയിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ വിവര ശേഖരണ രീതിയിലൂടെ ആളുകളുടെ സമ്പർക്കം സ്പെഷ്യൽ ട്രാക്കിംഗ് ടീം കണ്ടെത്തും. നിലവിൽ കണ്ണൂർ ജില്ലയിൽ 47 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇതിന്റെ  ഭാഗമായി ഓരോ ഇരുപത് വീടുകളിലേയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന് മുൻപ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവതി കഴിഞ്ഞിട്ടുണ്ടെന്നും. അവരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ട്  പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം കാസര്‍കോട് ജില്ലകളിൽ ഉള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്. അതേസമയം പതിനാല് പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായി. കോട്ടയം 18 ഇടുക്കി 14 കൊല്ലം 12 കാസർകോട് 9 കോഴിക്കോട് 4 മലപ്പുറം,തിരുവനന്തപുരം രണ്ട് വീതം. പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾ വീതം ചികിത്സയിലുണ്ട്. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'