
തിരുവനന്തപുരം: വാട്ട്സാപ്പ് വഴി ഭീഷണിമുഴക്കിയാൽ പൊലീസിന് നേരിട്ട് കേസ് എടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ബന്ധുവായ സി സത്യൻ കണ്ണൂരിലെ മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് വിശദീകരണം. കോടതി നിർദ്ദേശ പ്രകാരം മാത്രമേ ഇത്തരം പരാതികളിൽ തുടർ നടപടി സ്വീകരിക്കാനാകു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യം പരാതിക്കാരനെ നേരിട്ട് അറിയിച്ചതായി പിണറായി വിജയൻ വിശദീകരിച്ചു. അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലാണ് വിശദീകരണം
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധത്തിന്‍റെ വാർത്ത നൽകിയതിന് പിന്നാലെയാണ് കഴിഞ്ഞ മാസം കണ്ണൂർ മീഡിയയുടെ ശിവദാസൻ കരിപ്പാലിന് നേര ബന്ധു ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ശിവദാസൻ കരിപ്പാലിന്‍റെ വാട്സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിയുടെ ചേട്ടന്‍റെ മകന്‍ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയത്.
ബിഎസ്എന്‍എല്‍ പുനരുദ്ധാരണം: 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രം
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.