സിപിഎം നേതാവിന്‍റെ വര്‍ഗീയ അധിക്ഷേപം പിണറായി വിജയന്‍ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ചയെന്ന് മുഖ്യമന്ത്രി

Published : Oct 04, 2026, 12:20 PM IST
VD Satheesan

Synopsis

മലപ്പുറം ജില്ലയെ വർഗീയമായി അധിക്ഷേപിച്ച സിപിഎം നേതാവ് പി നന്ദകുമാറിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ഈ അധിക്ഷേപം കേരളത്തിന്റെ മതേതരത്വത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും നന്ദകുമാറും കേരളത്തോട് മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി നന്ദകുമാര്‍ നടത്തിയ പ്രസംഗം കേരളത്തിന്‍റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മത മൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ സമുന്നത നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു വര്‍ഗീയ അധിക്ഷേപം. അധിക്ഷേപം നടത്തിയ നേതാവിന്‍റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്നു വേണം കരുതാന്‍. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയന്‍ തയാറാകാതിരുന്നത്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിന്‍റെയും തുടര്‍ന്ന് നടത്തിയ അധിക്ഷേപങ്ങളുടെയും തുടര്‍ച്ചയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരെ ഇരുട്ടില്‍ നിര്‍ത്തി സിപിഎം കാലങ്ങളായി നടത്തിപ്പോരുന്ന ഹീനമായ രാഷ്ട്രീയ നയം തന്നെയാണ് ഇപ്പോഴും തുടരുന്നത്.

സിപിഎമ്മിന്‍റെ വര്‍ഗീയ പ്രചരണത്തിന് തെരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കിയിട്ടും തിരുത്താന്‍ തയാറാകാത്തത് അപലപനീയമാണ്. രാജ്യത്ത് വര്‍ഗീയതയുടെ വിഷ വിത്ത് വിതയ്ക്കുന്ന സംഘപരിവാറും കേരളത്തിലെ സിപിഎമ്മും രണ്ടല്ല ഒന്നു തന്നെയാണെന്നാണ് ഇവര്‍ ഇപ്പോഴും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വര്‍ഗീയ അധിക്ഷേപത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. സിപിഎം കേന്ദ്ര നേതൃത്വവും ഈ നിലപാടിനൊപ്പമാണോയെന്ന് ജനങ്ങളോട് പറയണം. കേരളത്തോട് മാപ്പ് പറയാന്‍ സിപിഎമ്മും പി നന്ദകുമാറും തയാറാകണം. കേരളത്തില്‍ ആര് വര്‍ഗീയത പറഞ്ഞാലും ശക്തമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ്കുമാറിനെതിരായ വിജിലൻസ് അന്വേഷണം സ്വാ​ഗതംചെയ്ത് തോമസ് ഐസക്; എങ്ങനെ ഡെപ്യൂട്ടേഷനിൽ പോയെന്ന് അറിയില്ല, മുനീറിനെതിരേ പറഞ്ഞതിൽ ഇപ്പോൾ പ്രസക്തിയില്ല
ആർ ശ്രീലേഖ രാജി പിൻവലിക്കുമെന്ന നിലപാടിൽ ബിജെപി; നഗര ഭരണത്തിൽ പ്രതിസന്ധി ഇല്ലെന്ന് മേയർ, 'ശ്രീലേഖ കൗൺസിലർ ആയി തുടരും'