Latest Videos

പിസി ജോര്‍ജ് കേസ്:'വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല 'മുഖ്യമന്ത്രി

By Web TeamFirst Published May 25, 2022, 5:49 PM IST
Highlights

ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു. അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി

കൊച്ചി: വിദ്വേഷപ്രസംഗ കേസില്‍ തിരുവനന്തപുരം കോടതി ജാമ്യം റദ്ദ് ചെയ്ത സാഹചര്യത്തില്‍ പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോര്‍ജിനെതിരായ നടപടിയെ ന്യായീകരിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ചിലരോട് വേദം ഓതിയിട്ട് കാര്യമില്ല. പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു, നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു. അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.. 

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കടുത്ത മത വിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ചു. പൊലീസ് കേസ് എടുത്തു. മുദ്യാവാക്യം വിളിച്ച കുട്ടിക്ക് അതിന്‍റെ ആപത്ത് അറിയില്ല. കുട്ടിയെ ചുമലിൽ എറ്റിയ ആളെ അറസ്റ്റ് ചെയ്തു. പരിപാടിയുമായി ബന്ധപ്പെട്ടവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്തും പറയാവുന്ന നാടല്ല കേരളം. അത് കൊണ്ട് വർഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും  ഉണ്ടാകില്ല.. കള്ള പ്രചാരവേലകൾ ഒന്നിന് പുറകെ ഒന്നായി വരുന്നു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. ആക്രമണങ്ങൾ ബോധപൂർവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

also raed:തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ

click me!