കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി; ജില്ലാ പുനർവിഭജന കമ്മീഷനെ സർക്കാർ നിയോഗിക്കും

Published : Aug 23, 2026, 01:23 PM ISTUpdated : Aug 23, 2026, 02:20 PM IST
v d satheesan

Synopsis

സർക്കാർ ഒരു ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴ ജില്ലയും വരുമെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾക്കായുള്ള ആവശ്യത്തിന് കൂടുതൽ പ്രതീക്ഷയേറുകയാണ്.

1984ന് ശേഷം കേരളം വീണ്ടും വളരുമോ.. ഭരണ സൗകര്യത്തിനായി മൂന്ന് പുതിയ ജില്ലകളെന്നതാണ് കാലങ്ങളായുള്ള ആവശ്യം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളെ വിഭജിച്ച് നെയ്യാറ്റിൻകര, മൂവാറ്റുപുഴ, തിരൂർ എന്നിങ്ങനെയാണ് ചർച്ച. പുതിയ ജില്ലാ - താലൂക്കുകൾ എന്നിവയെക്കുറിച്ച് പഠിക്കാൻ സമിതിയുണ്ടാകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപുറകേയാണ് അതിർത്തി പുനർനിർണയിക്കാൻ കമ്മീഷനെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂവാറ്റുപുഴ ജില്ലയാക്കുന്ന കാര്യവും സജീവ ചർച്ചയിലെന്ന് ഓണാഘോഷ പരിപാടിക്ക് മൂവാറ്റുപുഴയിലെത്തിയ മുഖ്യമന്ത്രിയുടെ ഉറപ്പ് .

ഈ സർക്കാരിൻ്റെ കാലത്തുതന്നെ ഡീ ലിമിറ്റേഷൻ കമ്മീഷനെന്ന പ്രഖ്യാപനം വന്നതോടെ, പ്രതീക്ഷയിലാണ് മൂവാറ്റുപുഴയും തിരൂരും നെയ്യാറ്റിൻകരയുമൊക്കെ. എറണാകുളം - ഇടുക്കി ജില്ലകളുടെ അതി‍ർത്തിയായ മൂവാറ്റുപുഴയെ, കോതമംഗലം, മൂവാറ്റുപുഴ, താലൂക്കുകൾ, കുന്നത്തുനാടിൻ്റെ ഒരു ഭാഗം എന്നിവചേർത്ത് ജില്ലയാക്കണമെന്ന് കാലങ്ങളായുളള ആവശ്യമാണ്. കിഴക്കൻമേഖലയിൽ വികസനം, ഭരണപരമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂജപ്പുര ജയിൽവളപ്പിൽ ഓണാഘോഷത്തിനിടെ തമ്മിൽത്തല്ലി ഉദ്യോ​ഗസ്ഥർ, ഒരു ഉദ്യോ​ഗസ്ഥന് പരിക്കേറ്റു
പൊലീസ് അതിക്രൂരമായി മർദിച്ചെന്ന് പരാതി; 23 കാരന്റെ ജനനേന്ദ്രിയം തകർത്തു