പൊലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി. യുവാവിന് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് പരാതി.
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍പൊലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി. യുവാവിന് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂർ സ്വദേശിയുടെ പരാതി. മെയ് 29നാണ് സംഭവം നടന്നത്.
പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാരാണ് യുവാവിന് കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. മണിക്കൂറുകളോളം കാറിലിട്ട് മർദ്ദിച്ചെന്നാണ് പരാതി. ശാസ്താംകോട്ട ഡിവൈഎസ്പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നീതി കിട്ടിയില്ല. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പൊലീസുകാർ ശ്രമിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. പിന്നാലെ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാമ് യുവാവിന്റെ കുടുംബം.
