ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി; എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്ന് മമ്മൂട്ടി

Published : Nov 13, 2026, 04:34 PM IST
vd satheesan, mammootty

Synopsis

ഓർത്തഡോക്സ് _ യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. യോജിപ്പിനായി സർക്കാർ ശ്രമിക്കുമെന്നും ഒന്നിച്ച് നിന്നാൽ വലിയ ശക്തിയാകുമെന്നും മുഖ്യമന്ത്രി

കൊച്ചി: ഓർത്തഡോക്സ് _ യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. യോജിപ്പിനായി സർക്കാർ ശ്രമിക്കുമെന്നും ഒന്നിച്ച് നിന്നാൽ വലിയ ശക്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരു വിഭാഗങ്ങളും ഒന്നിച്ച് നിന്നാൽ കേരളത്തിൻ്റെ മുഖച്ഛായ മാറും. സർക്കാർ ഇതിനായി ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി. മുളന്തുരുത്തി സുന്നഹദോസിൻ്റെ 150-ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ. മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തു.

ശ്രേഷ്ഠ ബാബ തോമസ് പ്രഥമൻ കാതോലിക്ക ബാവ പുരസ്കാരം സിനിമാതാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. പാത്രിയാർക്കീസ് ബാവയാണ് പുരസ്‌കാരം നൽകിയത്. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്നും അതിന് നമ്മൾ തന്നെ മുൻകയ്യെടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ജീവിതത്തിൽ ഏറ്റവും സന്തോഷം തരുന്നത് സമാധാന ജീവിതമാണ്. ആരും കലഹിക്കാതെയുള്ള കാലം ഉണ്ടാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ, മരണപ്പെട്ടാൽ രണ്ട് ലക്ഷം ധനസഹായം; മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിനുള്ള ഒരുക്കം പൂർത്തിയായെന്നും ജയകുമാർ
കൊടുമൺ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ പരാതിയും പ്രതിഷേധവും; പിന്നെലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് ആരോപണം