സ്ത്രീ സുരക്ഷ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി; 'ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്തിൽ ആക്ഷേപം'

Published : Oct 12, 2026, 10:04 AM IST
VD Satheesan

Synopsis

സംസ്ഥാനത്തെ സ്ത്രീ സുരക്ഷ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതി തുടരണോ വേണ്ടയോ എന്ന് സർക്കാർ ആലോചിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പ്രഖ്യാപിച്ചത്. അത് പരിശോധിച്ച് മാത്രമെ നടപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഉറച്ച നിലപാടാണ് സർക്കാരിനുള്ളത്. സാമ്പത്തിക ബാധ്യത പരിശോധിക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്തിൽ ആക്ഷേപം ഉണ്ട്. മുൻ സർക്കാൻ വരുത്തിയ കുടിശ്ശിക പലതും കൊടുക്കുകയാണ് ഈ സർക്കാർ. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ഗുരുതര അനാസ്ഥയുണ്ടെന്നും വ്യാപക പരാതി ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 23-2-26 ഉത്തരവ് പ്രകാരം വിപി ജോയിയെ 12 ശമ്പള പരിഷ്കരണ കമ്മീഷനായി നിയമിച്ചു. ലീവ് സറണ്ടർ നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണ്. കമ്മീഷൻ കാലാവധി നീട്ടുന്നത് പരിശോധിച്ചുവരികയാണ്. ശമ്പള പരിഷ്കരണം- കമ്മീഷൻ പ്രഖ്യാപിച്ചു നടപ്പാക്കാത്ത ഏക സർക്കാരാണ് കഴിഞ്ഞ സർക്കാർ എന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി-കുഴൽപ്പണകേസില്‍ കേസെടുത്ത് വിജിലന്‍സ്: രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു, മാസപ്പടി കേസില്‍ പിണറായി ഒന്നാം പ്രതി
മിനികൂപ്പർ വാഹനാപകടം: സുഹൈൽ സജീവ് മദ്യപിച്ച 3 ബാറുകൾക്ക് എതിരെ എക്സൈസ് കേസ് എടുത്തു, 19 വയസ്സുള്ളവർക്ക് മദ്യം നൽകിയതിൽ നടപടി