സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുത്ത് പൊലീസ്. പയ്യന്നൂർ പൊലീസ് ആണ് കേസെടുത്തത്. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്
കണ്ണൂർ: സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുത്ത് പൊലീസ്. പയ്യന്നൂർ പൊലീസ് ആണ് കേസെടുത്തത്. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മധുസൂദനനെതിരെ പയ്യന്നൂരിൽ കൊല്ലപ്പെട്ട കെ എസ് യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും പരാതി നൽകിയിരുന്നു.
അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പരാതി നൽകി. യൂത്ത് കോൺഗ്രസുകാരുടെ ചോരയിൽ ഉണ്ടായ സർക്കാർ ആണിതെന്നും ആ ചോരക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എതിരെയാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
















