മുഖ്യമന്ത്രിയാരെന്ന് ഇന്ന് പ്രഖ്യാപിക്കും, കോൺ​ഗ്രസ് നിയമസഭ കക്ഷി യോ​ഗം ഒരു മണിക്ക്, ദീപാദാസ് മുൻഷിയും നിരീക്ഷകരും പങ്കെടുക്കും

Published : May 14, 2026, 06:20 AM IST
kerala cm

Synopsis

ഉച്ചയ്ക്ക് 1 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും.

തിരുവനന്തപുരം: കേരളത്തിന്‍റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരാണ് എന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. കോൺഗ്രസിന്റെ നിർണായക നിയമസഭ കക്ഷി യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 1 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേ സമയം കെ.സി. വേണുഗോപാൽ ദില്ലിയിൽ തുടരുകയാണ്.

ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കൾ ഗവർണറെ കാണും. കേരളാ കോൺഗ്രസ് ജോസഫ്, ആർഎസ്പി എന്നീ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും. അതേ സമയം കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കണ്ണും നട്ടിരിക്കുകയാണ് മുസ്ലീം ലീഗ്. വിഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. സതീശന് അനുകൂലമായ നിലപാട് ഹൈക്കമാന്‍റ് സ്വീകരിക്കുമെന്നായിരുന്നു ഇന്നലെ പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന്‍റെ വിലയിരുത്തല്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാകും യോഗം. വി ഡി സതീശനെയല്ല മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതെങ്കില്‍ ഈ യോഗം നിര്‍ണായകമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ ബി ​ഗണേഷ് കുമാറും സഹോദരിയും തമ്മിലുളള കേസിൽ ഒടുവിൽ ന‌ടപടി; കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു, ഈ മാസം 9ന് പരിഗണിക്കും
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്