കാക്കിയിട്ട് പെൻഷൻ വാങ്ങിപ്പിക്കില്ല എന്നായിരുന്നു ഭീഷണി. ഇത് പിന്നീട് സമൂഹമാധ്യമത്തിലൂടെ ആവർത്തിക്കുകയും ചെയ്തു. ഈ കേസ് അന്വേഷിച്ച ഊന്നുകൽ സിഐയെയും സമാനമായ രീതിയിൽ പ്രതി ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്.
കൊച്ചി: കോതമംഗലം എസ്എച്ച്ഒ യ്ക്ക് എതിരായ ഭീഷണികേസിൽ അർജ്ജുൻ ആയങ്കിയെ2 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. കോതമംഗലം കോടതിയാണ് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസം കോതമംഗലത്തെ റിസോർട്ടിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ അജ്ജുൻ ആയങ്കിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതിനാണ് ഉദ്യോഗസ്ഥനെതിരെ പ്രതി ഭീഷണി മുഴക്കിയത്. കാക്കിയിട്ട് പെൻഷൻ വാങ്ങിപ്പിക്കില്ല എന്നായിരുന്നു ഭീഷണി. ഇത് പിന്നീട് സമൂഹമാധ്യമത്തിലൂടെ ആവർത്തിക്കുകയും ചെയ്തു. ഈ കേസ് അന്വേഷിച്ച ഊന്നുകൽ സിഐയെയും സമാനമായ രീതിയിൽ പ്രതി ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്.

