അനുമതി വാങ്ങാതെ വിദേശയാത്ര; 'ആവർത്തിക്കരുത്'; എഡിജിപിക്ക് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്

Published : Jul 10, 2024, 10:22 PM ISTUpdated : Jul 10, 2024, 10:41 PM IST
അനുമതി വാങ്ങാതെ വിദേശയാത്ര; 'ആവർത്തിക്കരുത്'; എഡിജിപിക്ക് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്

Synopsis

 ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിയും സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.    

തിരുവനന്തപുരം: സര്‍ക്കാര്‍ അനുതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി ഡോക്ടര്‍ വി വേണു, എഡിജിപി  എം ആര്‍ അജിത് കുമാറിന് താക്കീത് നല്‍കി. സിംഗപ്പൂരിലേക്കായിരുന്നു യാത്ര. ഡിജിപിയുടെ അനുമതി മാത്രമാണ് വാങ്ങിയിരുന്നത്.

സർക്കാരിൽ നിന്നും രേഖാമൂലം അനുമതി തേടിയിരുന്നില്ല. ചീഫ് സെക്രട്ടറിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ ഡിജിപിയും അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടി. തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാൽ തെരെഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി വാങ്ങിയാണ് യാത്ര ചെയ്തതെന്ന് എംആര്‍ അജിത് കുമാർ മറുപടി നല്കി. പകരം ചുമതല  മറ്റൊരു ഉദ്യോഗസ്ഥന് നൽകിയിരുന്നു. എല്ലാ രേഖകളും സമർപ്പിച്ചാണ് അവധിയെടുത്തതെന്നും അജിത് കുമാര് വിശദീകരിച്ചു.

PREV
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം