
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപെടുന്ന സാഹചര്യത്തില്‍ ഉച്ചയക്ക് 10 മണി മുതൽ 4 മണി വരെ ആനകളെ എഴുന്നള്ളിയക്കുന്നതിന് വിലക്ക്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് നിരോധന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എഴുന്നള്ളിക്കുന്നതിന് മാത്രമല്ല, ചൂടിന് മാറ്റം വരുന്നതുവരെ തുറസായ സ്ഥലങ്ങളിൽ ആനകളെ നിർത്തുന്നതിനും ലോറിയിൽ കയറ്റി കൊണ്ടു പോകുന്നതിനും താൽക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചില ഉത്സവ ചടങ്ങുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാം എങ്കിലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള കനത്ത ചൂട് പരിഗണിച്ചും ആനകൾക്കും തൊഴിലാളികൾക്കും ഉണ്ടാകുന്ന വലിയ ബുദ്ധിമുട്ട് പരിഗണിച്ചും ആന ഉടമകളും ആന ഡെക്കറേഷൻ ഏജന്‍റുമാരും ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവ് പാലിക്കണമെന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.
നിലവിലുള്ള ബുദ്ധിമുട്ടുകള്‍ ആഘോഷ കമ്മിറ്റികളെ കൃത്യമായി ബോധ്യപ്പെടുത്തി സഹകരിപ്പിക്കണം. ഉച്ച സമയത്ത് എഴുന്നള്ളിപ്പുകൾ ഒഴിവാക്കണം. യാതൊരു കാരണവശാലും വിശ്രമത്തിനായി നേരിട്ട് വൈയിൽ ഏൽക്കുന്ന വിധം തുറസായ സ്ഥലത്ത് ആനകളെ നിർത്തരുത്. 10 മുതല്‍ നാല് മണിവരെ ആനകളെ ലോറിയിൽ യാത്രക്കായി കൊണ്ട് പോകരുത്. എല്ലാ ആന ഉടമകളും ഏജന്റ് മാരും നിർദ്ദേശം കർശ്ശനമായും പാലിക്കണമെന്നും ഫെഡറേഷന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam