കുട്ടിയുടെ തിരോധാനം; രേഖാചിത്രം തയ്യാറാക്കി പൊലീസ്, ചിത്രം പുറത്തു വിടില്ല

Published : Feb 20, 2024, 10:27 AM IST
കുട്ടിയുടെ തിരോധാനം; രേഖാചിത്രം തയ്യാറാക്കി  പൊലീസ്, ചിത്രം പുറത്തു വിടില്ല

Synopsis

എന്നാൽ വ്യക്തതയില്ലാത്ത വിവരണവും പ്രായം കൃത്യമായി പറയാത്തതും കാരണം പൊലീസ് ചിത്രം പുറത്തു വിട്ടില്ല. കുട്ടിയെ കാണാതായ ഇന്നലേയും വളരെ അവ്യക്തമായിരുന്നു സഹോദരൻമാരുടെ മൊഴി. 

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ രണ്ടു വയസുകാരിയുടെ തിരോധാനത്തിൽ രേഖാചിത്രം തയ്യാറാക്കി പൊലീസ്. രണ്ടു വയസുകാരിയുടെ സഹോദരന്റെ മൊഴിയിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാൽ വ്യക്തതയില്ലാത്ത വിവരണവും പ്രായം കൃത്യമായി പറയാത്തതും കാരണം പൊലീസ് ചിത്രം പുറത്തു വിട്ടില്ല. കുട്ടിയെ കാണാതായ ഇന്നലേയും വളരെ അവ്യക്തമായിരുന്നു സഹോദരൻമാരുടെ മൊഴി. 

അതേസമയം, രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. അതേസമയം, കുട്ടി നടന്നെത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ആരെങ്കിലും ഉപേക്ഷിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റു സാധ്യതകൾ പൊലീസ് പരിശോധിക്കുന്നത്. കുട്ടിയിൽ നിന്നും ചോദിച്ചറിയുന്ന കാര്യങ്ങളും കേസിൽ നിർണായകമാകും. 

അതേസമയം, എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യും. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അടക്കം ഊന്നൽ നൽകിയിട്ടുണ്ട്. ചികിത്സ തുടരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ സിഡബ്ല്യുസി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോനകൾ നടത്തുമെന്ന് അന്വേഷണസംഘവും വ്യക്തമാക്കി. 

'ഈ പാവത്തിനെ നടത്തിച്ച് മതിയായില്ലേ'; കിട്ടാനുള്ളത് 30 മാസത്തെ പെൻഷൻ, കോടതി ഉത്തരവിലും 72 കാരന് നീതിയില്ല

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റ മാസം, 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു, കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെ വികസനം
ആലപ്പുഴയിൽ അഭിഭാഷക മരിച്ച നിലയിൽ; മരണം ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ; ആത്മഹത്യയെന്ന് സംശയം