കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം: നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ

Published : May 23, 2022, 09:25 PM IST
കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം: നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ

Synopsis

ഒരാളുടെ തോളത്തിരുന്ന്  ചെറിയ കുട്ടി മുദ്രവാക്യം  വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിനെതിരെ വൻ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം. 

ദില്ലി: ആലപ്പുഴയിൽ  പോപ്പുലര്‍ഫ്രണ്ട്  റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ കേസ് എടുക്കാൻ ആവശ്യപ്പെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം വിളിച്ചത്.

ഒരാളുടെ തോളത്തിരുന്ന്  ചെറിയ കുട്ടി മുദ്രവാക്യം  വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിനെതിരെ വൻ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുന്ന കാര്യം പരിഗണിക്കും. കുട്ടി പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച പോപ്പുലർ ഫ്രണ്ട് വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്ന് വ്യക്തമാക്കി. 

സംഭവത്തിൽ ശക്തമായ നടപടി എടുക്കാൻ ജില്ല ഭരണ കൂടത്തോടാവശ്യപ്പെടുമെന്ന്  ദേശീയ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.  അതേസമയം സംഭവത്തിൽ  സർക്കാർ ഇടപെടാത്തത് ദുരൂഹമെന്ന് കെ.സിസബി.സി ആരോപിച്ചു. തീവ്രവാദത്തെപ്പറ്റി പ്രസംഗിച്ച വ്യക്തിയെ ജയിലിലടയ്ക്കാൻ താത്പര്യം കാണിക്കുന്ന സർക്കാർ മത വർഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും കെസിബിസി കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി
പ്രധാനമന്ത്രിക്ക് നൽകാൻ അപൂർവ്വ സമ്മാനം; തേക്കിൽ കൊത്തിയെടുത്തത് മഹിഷി നിഗ്രഹനായ അയ്യപ്പനെ