മോശം കുടുംബ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുഞ്ഞുങ്ങളുടെ പട്ടിക തയാറാക്കാൻ ശിശുക്ഷേമ വകുപ്പ്

Published : Oct 20, 2026, 06:50 PM IST
bindu krishna

Synopsis

കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തെ തുടർന്ന് മോശം സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കാൻ സർക്കാർ തീരുമാനം. കുട്ടിയുടെ സഹോദരങ്ങളെ സർക്കാർ സംരക്ഷിക്കുമെന്നും പിതാവിനെതിരെ കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്‌ഥാനത്ത് മോശം കുടുംബ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുഞ്ഞുങ്ങളുടെ പട്ടിക തയാറാക്കാൻ വനിതാ ശിശുക്ഷേമ വകുപ്പ്. കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച പശ്ചാത്തലത്തിലാണ് ഈ മാസം 27ന് മന്ത്രി പ്രത്യേക യോഗം വിളിച്ചത്. പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച കുഞ്ഞിന്‍റെ സഹോദരങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പുനൽകി.

പോഷകാഹാര കുറവിനെ തുടർന്നു മരിച്ച രണ്ടു വയസ്സുകാരനും സഹോദരങ്ങളും ജീവിച്ച സാഹചര്യങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കാനാണ് മന്ത്രി കാർത്തികപ്പള്ളിയിൽ എത്തിയത്. മന്ത്രിക്കു മുന്നിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ വലിയ പരാതികളാണ് നാട്ടുകാർ ഉന്നയിച്ചത്. മറ്റു കുഞ്ഞുങ്ങളെ മാതാപിതാക്കൾക്കൊപ്പം ഇനി വിട്ടുകൊടുക്കരുത് എന്ന് നാട്ടുകാർ മന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യം മന്ത്രി അംഗീകരിച്ചു. നേരത്തെ മാതാപിതാക്കളുടെ ഭീഷണിക്ക് വഴങ്ങി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കുഞ്ഞുങ്ങളെ വീണ്ടും അവർക്കൊപ്പം അയക്കാനുള്ള ശിശുക്ഷേമ വകുപ്പിന്റെയും നാട്ടുകാരുടെയും തീരുമാനം ഒരു കുഞ്ഞിൻറെ ജീവനെടുത്തെന്ന തിരിച്ചറിവിലാണ്, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടി മന്ത്രി പ്രഖ്യാപിച്ചത്. കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. ശിശുക്ഷമ സമിതിയുടെ സംരക്ഷണകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന മറ്റു കുട്ടികളെ മന്ത്രി നേരിട്ട് കാണുകയും ചെയ്തു.

കാര്‍ത്തികപ്പളളി സ്വദേശികളായ രാജേഷ് -താര ദമ്പതികളുടെ മകനാണ് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏഴ് കുഞ്ഞുങ്ങളെയാണ് താര പ്രസവിച്ചത്. ഇതില്‍ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടര്‍ച്ചയായി കുഞ്ഞുങ്ങള്‍ക്ക് ജന്‍മം കൊടുത്തിരുന്നു എന്നതിനപ്പുറം ഇവരെ പരിപാലിക്കാന്‍ താരയും രാജേഷും ഒന്നും ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ ദമ്പതികള്‍ സ്കൂളില്‍ വിടിരുന്നില്ല. നല്ല വസ്ത്രമോ ഭക്ഷണമോ നല്‍കില്ല. നാട്ടുകാരും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ഏതാനും മാസം മുമ്പ് താരയെയും കുഞ്ഞുങ്ങളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അവിടെ നിന്നും സ്വന്തം ഇഷ്ടപ്രകാരം താര കുഞ്ഞുങ്ങളുമായി ഇറങ്ങി വരികയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫ് ബോർഡ്‌ തർക്കം: എപി വിഭാഗത്തെ അനുനയിപ്പിക്കാൻ നേരിട്ടെത്തി മന്ത്രി; കാന്തപുരവുമായി കൂടിക്കാഴ്ച
അൽബേനിയയിലെ സുപ്രീം കോടതി അഗ്നിക്കിരയാക്കിയ സംഭവം പങ്കുവെച്ച് സഞ്ജയ് റാവത്ത്; "ഇന്ത്യ പാഠം ഉൾക്കൊള്ളണം" എന്ന് പരാമർശം, രാഷ്ട്രീയ പോര് രൂക്ഷം