വളരുമ്പോൾ മനസ് എങ്ങിനെ രൂപപ്പെടും? റാലികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

Published : May 23, 2022, 09:41 PM IST
വളരുമ്പോൾ മനസ് എങ്ങിനെ രൂപപ്പെടും? റാലികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

Synopsis

കുട്ടികളെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാവുകയാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് കുറ്റപ്പെടുത്തി

കൊച്ചി: കുട്ടികളെ റാലികളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികൾ മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന് കോടതിയുടെ ചോദ്യം. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയാണ് പരാമർശം. പോപുലർ ഫ്രണ്ട് റാലിയിൽ കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ  പ്രചരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ പരാമർശം.

കുട്ടികളെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാവുകയാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് കുറ്റപ്പെടുത്തി. ഈ കുട്ടികൾ വളർന്നു വരുമ്പോൾ ഇവരുടെ മനസ് എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുകയെന്ന് ചോദിച്ച അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മത സ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് അഭികാമ്യമാണോയെന്നും ചോദിച്ചു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും