ക്യാമ്പിലെ കുട്ടികൾക്ക് പ്രിയങ്ക ഗാന്ധി എംപി വക മിഠായികളും കളിപ്പാട്ടങ്ങളും, വിതരണം ചെയ്ത് മന്ത്രി; ചിരികളികൾ തിരിച്ചു പിടിക്കുമെന്ന് കുറിപ്പ്

Published : Jul 09, 2026, 08:06 PM IST
priyanka gandhi t sidique

Synopsis

കള്ളാടി ദുരന്തബാധിതർക്കുള്ള ക്യാമ്പിലെ കുട്ടികൾക്ക് മന്ത്രി ടി സിദ്ദിഖ്, പ്രിയങ്ക ഗാന്ധി നൽകിയ മിഠായികളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. അതേസമയം, മണ്ണിടിച്ചിലിൽ മരണസംഖ്യ ആറായി ഉയരുകയും കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയുമാണ്.

കൽപ്പറ്റ: കള്ളാടി ദുരന്തബാധിത മേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിച്ച ക്യാമ്പിലെ കുട്ടികൾക്ക് പ്രിയങ്ക ഗാന്ധി എംപി നൽകിയ മിഠായികളും കളിപ്പാട്ടങ്ങളും വിതരണം ചെയ്ത് മന്ത്രി ടി സിദ്ദിഖ്. കുട്ടികളുടെ ചിരികളികൾ തിരിച്ചു പിടിക്കുക എന്നത് വളരെ പ്രാധാന്യത്തോടെ കാണുന്നുവെന്നും വീഡിയോ പങ്കുവെച്ച് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നതിനിടയിൽ, ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ആറായി ഉയർന്നിട്ടുണ്ട്.

ഉത്തർപ്രദേശ് സ്വദേശിയായ സർവെയർ അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽപ്രദേശ് സ്വദേശിയായ എൻജിനീയർ രാഹുൽ ശർമ്മ, ബിഹാർ സ്വദേശിയായ എസ്കവേറ്റർ ഓപറേറ്റർ മുഹമ്മദ് ഇമ്രാൻ എന്നിവരുടെ മൃതദേഹങ്ങളാണ് മീനാക്ഷിപാലത്തിന് സമീപമുള്ള തകർന്ന പള്ളിയുടെ ഭാഗം, നിർമ്മാണ കമ്പനിയുടെ താത്ക്കാലിക ഓഫീസ് പ്രദേശം, പുഴയുടെ മറുകര എന്നിവിടങ്ങളിൽ നിന്നായി കണ്ടെത്തിയത്. കാണാതായ പശ്ചിമബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈത്, ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണ എന്നിവർക്കായി എൻഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് എന്നിവർ അടങ്ങുന്ന 280-ഓളം ഉദ്യോഗസ്ഥർ സംയുക്തമായി നാളെയും തിരച്ചിൽ തുടരും.

മീനാക്ഷിപുഴയുടെ ഇരുകരകളിലുമായി ആറ് കിലോമീറ്ററോളം ദൂരത്തിൽ പന്ത്രണ്ടോളം ഹിറ്റാച്ചികളും ജെസിബികളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. അപകടസാധ്യത മുന്നിൽക്കണ്ട്, മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുർബല പ്രദേശങ്ങളിൽ താമസിച്ചിരുന്ന 48 കുടുംബങ്ങളിലെ 129 പേരെ ഇതിനകം സുരക്ഷിതമായി മേപ്പാടി പോളിടെക്നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലയിലെ സ്ഥിതിഗതികൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്, അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റിൽ സോളാർ ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട; കണക്കുകൾ പുനഃപരിശോധിക്കും
ഡിജിപി ഉത്തരവിറക്കി, പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; ഐജി അജിത ബീഗം നയിക്കും, 2 ആഴ്ചയിൽ പുരോഗതി അറിയിക്കണം