
തിരുവനന്തപുരം: കുട്ടികളെ പൊലീസ് സ്റ്റേഷനുകളില്‍ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അംഗം പി.പി ശ്യാമളാ ദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. 15 വയസില്‍ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കാന്‍ പാടില്ല. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമ്മീഷന്‍ അത് കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും അവരുടെ സ്വാഭാവ രൂപീകരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ചു.
തിരുവനന്തപുരം സ്വദേശിയുടെ പരാതി പരിഹരിക്കാനും കുട്ടിക്ക് മാനസിക വിഷമതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൗണ്‍സിലിംഗ് അടക്കം നല്‍കുന്നതിനും നടപടി സ്വീകരിക്കാന്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 30 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
മിത്ത് വിവാദം; സ്പീക്കര്‍ പരാമര്‍ശം പിന്‍വലിക്കും വരെ സമരമെന്ന് എന്‍എസ്എസ്
തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് പെരുന്നയില്‍ ചേരും. സ്പീക്കര്‍ വിവാദ പരാമര്‍ശം പിന്‍വലിക്കും വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എന്‍എസ്എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. വിഷയത്തില്‍ ഗണേഷ് കുമാര്‍ എടുക്കുന്ന നിലപാട് എന്താകും എന്നതും പ്രധാനമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam