എറണാകുളം കളമശ്ശേരിയിൽ കുട്ടികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ്; സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു, 2 പേർ ചികിത്സയിൽ

Published : Mar 12, 2025, 10:54 AM ISTUpdated : Mar 12, 2025, 03:00 PM IST
എറണാകുളം കളമശ്ശേരിയിൽ കുട്ടികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ്; സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു, 2 പേർ ചികിത്സയിൽ

Synopsis

3 കുട്ടികൾക്ക് രോഗബാധയുണ്ടെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചതായി സ്കൂൾ പ്രിൻസിപ്പൽ സുനിത ബിനു സാമൂവൽ പറഞ്ഞു. രണ്ടുപേർ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.

കൊച്ചി: എറണാകുളം കളമശ്ശേരി സെന്റ് പോൾസ് സ്കൂളിൽ മസ്തിഷ്കജ്വരം ബാധിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ല ആരോഗ്യവിഭാഗം. വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 5 കുട്ടികളിൽ 3 പേർക്ക് സ്വകാര്യ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. 

എറണാകുളം കളമശേരിയിൽ മസ്തിഷ്ക ജ്വരത്തെ തുടർന്ന് 5 വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ മൂന്ന് പേർക്ക് വൈറൽ മെനിഞ്ചൈറ്റിസ് രോഗം സ്ഥീരികരിച്ചു എന്ന് ഇവർ ചികിത്സയിൽ തുടരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് അറിയിച്ചു. ഇക്കാര്യം പൂർണ്ണമായി സ്ഥിരീകരിക്കാൻ ആരോഗ്യവിഭാഗത്തിന്റെ പരിശോധന തുടരുകയാണ്. കടുത്ത പനി തലവേദന ഛർദി. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കളമശേരി സെന്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ലാത്തതും പുതിയ കേസുകൾ ഇല്ലാത്തതും ആശ്വാസമാണ്. 

എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് പ്രതിസന്ധി. കുടിവെള്ളത്തിന്റെ വിശദമായ സാംപിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം സ്കൂളിലെത്തി വിശദമായ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്നും എറണാകുളം ഡിഎംഒ  അറിയിച്ചു. 
 

സിയാറത്ത് യാത്രയുമായി കെഎസ്ആ‍ർടിസി; യാത്ര പുരുഷൻമാ‍ർക്ക് മാത്രം, ഇഫ്താറും തറാവീഹും നോളേജ് സിറ്റിയിൽ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്