ആനി രാജയ്‍ക്കെതിരായ മണിയുടെ പരാമര്‍ശം: അറിയിക്കേണ്ട വേദിയില്‍ നിലപാട് അറിയിക്കുമെന്ന് ചിഞ്ചുറാണി

By Web TeamFirst Published Jul 17, 2022, 11:12 AM IST
Highlights

നിയമസഭയിൽ ഉണ്ടായ പ്രശ്നം സ്പീക്കറും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നും ആനി രാജ പറഞ്ഞു. 

തിരുവനന്തപുരം: ദേശീയ മഹിളാ ഫെഡറേഷൻ ജന. സെക്രട്ടറി  ആനി രാജയ്ക്ക് എതിരായ എം എം മണിയുടെ പരാമര്‍ശത്തില്‍ നിലപാട് അറിയിക്കേണ്ട വേദിയില്‍ അറിയിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. ആനി രാജ മറുപടി പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഉണ്ടായ പ്രശ്നം സ്പീക്കറും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നും ആനി രാജ പറഞ്ഞു. അതേസമയം മണിയുടെ പരാമർശത്തിൽ സിപിഐ പ്രതികരിക്കേണ്ട  രീതിയിൽ പ്രതികരിച്ചിട്ടുണ്ടെന്ന് ആനി രാജ പറഞ്ഞു. എല്ലാവരും പ്രതികരണം അറിയിക്കണമെന്നില്ല. സി പി ഐയിൽ നിന്ന് ബിനോയ് വിശ്വം അടക്കമുളവർ സംസാരിച്ചു . കെ സി വേണുഗോപാൽ കോൺഗ്രസിനകത്തെ സ്ത്രീകളെ ഓർത്ത് കരഞ്ഞാൽ മതിയെന്നും ആനി രാജ ദില്ലിയിൽ പറഞ്ഞു.

എം എം മണിയുടെ വിവാദ പരാമര്‍ശം: 'വലിയ വിഷയം, തുറന്ന ചര്‍ച്ചയും തുറന്ന സംവാദവും വേണം' നിലപാടിലുറച്ച് ആനി രാജ

വടകര എം എല്‍ എ കെ കെ രമക്കെതിരെ എം എം മണി നടത്തിയ വിധവ പരമാര്‍ശത്തെ ശക്തമായി അപലപിച്ചതിന്‍റെ പേരില്‍ മണിയുടെ അധിക്ഷേപം നേരിടേണ്ടി വന്നെങ്കിലും, നിലപാടിലുറച്ച് സിപിഐ നേതാവ് ആനി രാജ രംഗത്ത്. നിയമസഭയില്‍ എം എം മണി നടത്തിയ പരാമര്‍ശത്തിന് അവിടെ തന്നെ പരിഹാരം കാണമെന്ന നിലപാടാണ് സിപിഐ  സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍ സ്വീകരിച്ചത്. എന്നാല്‍ തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും മണിയുടെ പരാമര്‍ശം വലിയ വിഷയം തനെനയാണെന്നും ആനി രാജ പറഞ്ഞു.സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഇടതുപക്ഷം ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്കും തുറന്ന സംവാദത്തിനും തയ്യറാകണം.

മണിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കേണ്ട രീതിയിൽ സി പി ഐ പ്രതികരിച്ചിട്ടുണ്ട്.സി പി ഐ യെ ഓർത്ത് കെ സി വേണുഗോപാൽ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വേവലാതിപ്പെടേണ്ട.കെ സി വേണുഗോപാൽ  കോൺഗ്രസിനകത്തെ സ്ത്രീകളെ ഓർത്ത് കരഞ്ഞാൽ മതി.സി പി ഐയിൽ നിന്ന് ബിനോയ് വിശ്വം അടക്കമുളവർ പ്രതികരിച്ചു.എല്ലാവരും പ്രതികരിച്ചാലേ പ്രതികരണം ആകൂ എന്നില്ല.സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളിൽ ഉണ്ടാകണമെന്നും ആനി രാജ പറഞ്ഞു.

click me!