ഭീതി ഒഴിയാതെ, ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം, ആട്ടിൻ കൂട് തകർച്ചു, മരങ്ങൾ പിഴുതെറിഞ്ഞു

Published : Jul 17, 2022, 11:00 AM IST
ഭീതി ഒഴിയാതെ, ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം, ആട്ടിൻ കൂട് തകർച്ചു, മരങ്ങൾ പിഴുതെറിഞ്ഞു

Synopsis

ഇന്നലെ രാത്രി ബ്ലോക്ക് 9 ലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്

കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം.ഇന്നലെ രാത്രി ബ്ലോക്ക് 9 ലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് . 9 ആം ബ്ലോക്കിലെ മല്ലികയുടെ വീട്ടിലെ  ആട്ടിൻ കൂട് കാട്ടാന തകർത്തു.സമീപത്തെ നിരവധി മരങ്ങളും പിഴുതെറിഞ്ഞു.

ആറളത്ത് കഴിഞ്ഞ 14ാം തിയതി ആന കർഷകനെ ചവിട്ടിക്കൊന്നിരുന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ തുരത്തിയത്. കണ്ണൂരിലെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.

ആറളം പാലപ്പുഴയില്‍ കാട്ടാന സ്‌കൂട്ടര്‍ തകര്‍ത്ത സംഭവവും ഉണ്ടായി. ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണന്‍റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. ആനയുടെ മുമ്പില്‍പ്പെട്ട സതീഷ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; നിർണായക നീക്കവുമായി സിബിഐ, 22 സ്ഥലങ്ങളിൽ റെയ്‌ഡ്
രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'