'വിലക്കയറ്റം ചിലർ മുതലാക്കുന്നു' ;ഹോട്ടൽ ബിൽ വിവാദത്തിൽ ഇടപെട്ടത് ചർച്ചയാക്കാൻ വേണ്ടിയെന്ന് ചിത്തരഞ്ജൻ എംഎൽഎ

Published : Apr 02, 2022, 12:00 PM IST
'വിലക്കയറ്റം ചിലർ മുതലാക്കുന്നു' ;ഹോട്ടൽ ബിൽ വിവാദത്തിൽ ഇടപെട്ടത് ചർച്ചയാക്കാൻ വേണ്ടിയെന്ന് ചിത്തരഞ്ജൻ എംഎൽഎ

Synopsis

 അമിത വിലയെക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ് എന്ന മറുപടിയാണ് ഹോട്ടലിൽ നിന്നും ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. 

ആലപ്പുഴ: ഹോട്ടൽ ബിൽ വിവാദത്തിൽ ഇടപെട്ടത് വിഷയം ചർച്ചയാക്കാൻ വേണ്ടി തന്നെയാണെന്ന് പി.പി.ചിത്തരഞ്ജൻ എംഎൽഎ. ഇക്കാര്യത്തിൽ കലക്ടർ പരിശോധിച്ചു നടപടി ഉണ്ടായില്ലെങ്കിൽ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റമുണ്ടായപ്പോൾ ആ സാഹചര്യം ചിലർ മുതലെടുക്കുന്ന അവസ്ഥയാണുള്ളത്. പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമെന്നും അമിത വില ഈടാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി എംഎൽഎ പറഞ്ഞു. അമിത വിലയെക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ് എന്ന മറുപടിയാണ് ഹോട്ടലിൽ നിന്നും ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. അതേസമയം എംഎൽഎയുടെ പരാതിക്ക് പിന്നാലെ ചേർത്തല താലൂക്കിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന തുടങ്ങി. അമിത വില ഈടാക്കുന്ന എന്ന എംഎൽഎയുടെ പരാതിയെ തുടർന്ന് പരിശോധിക്കാൻ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു. ജില്ലയിലെ ഹോട്ടലുകളിൽ കളക്ടർ ഇടപെട്ട്  വില ഏകീകരിക്കണം എന്നാണ് ഭക്ഷ്യവകുപ്പിൻ്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ടുള്ല റിപ്പോർട്ട് നാളെ കളക്ടർക്ക് കൈമാറും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്