മത്തായിയുടെ റീ പോസ്റ്റ്മോര്‍ട്ടം ഉടൻ, മൃതദേഹം സിബിഐ സംഘം ഏറ്റുവാങ്ങി

By Web TeamFirst Published Sep 4, 2020, 10:35 AM IST
Highlights

നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തിയ മൂന്നംഗ പൊസീസ് സർജൻമാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റ്മോർട്ടം ചെയ്യുക. സിബിഐയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചത്.

പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സിബിഐ സംഘം ഏറ്റുവാങ്ങി. റീ പോസ്റ്റ്മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു. പത്തനതിട്ട ജനറൽ ആശുപത്രിയിൽ  പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിൽ സിബിഐയുടെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം നടക്കുക.

നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തിയ മൂന്നംഗ പൊസീസ് സർജൻമാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റ്മോർട്ടം ചെയ്യുക. സിബിഐയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചത്. പുതിയ ഇൻക്വസ്റ്റും തയ്യാറാക്കും. പോസ്റ്റ്മോർട്ടം സമയത്തും ഇൻക്വസ്റ്റ് നടത്തുമ്പോഴും  മജിസ്ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും. മൃതദേഹം സംസ്കരിക്കാത്തത് കൂടുതൽ തെളിവുകൾ കിട്ടാൻ സഹായിക്കുമെന്നാണ് സിബിഐ കരുതുന്നത്.

click me!