വയനാട് പേര്യയയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: അരിയും സാധനവും വാങ്ങി കാട്ടിലേക്ക് മടങ്ങി

By Web TeamFirst Published Sep 4, 2020, 9:35 AM IST
Highlights

കോളനിയിലെ ബിജുവിൻ്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങി. 

പേര്യ: വയനാട്ടിലെ പേര്യയയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പേര്യ ചോയിമൂല കോളനിയിൽ  ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്.  

കോളനിയിലെ ബിജുവിൻ്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങി. കൈയിലുള്ള മൊബൈൽ ഫോണും മറ്റും ചാർജ് ചെയ്യാനായി മൂന്നുമണിക്കൂറോളം വീട്ടിൽ സമയം ചെലവഴിച്ചു. 

രണ്ടു സ്ത്രീകളും ഒരു പുരുഷനും ആണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് കോളനിവാസികൾ പറയുന്നത്. തലപ്പുഴ പൊലീസിനെ കോളനിവാസികൾ വിവരം അറിയിച്ചിട്ടുണ്ട്. 

click me!