'അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ല'; സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി

Published : May 15, 2022, 10:25 AM ISTUpdated : May 15, 2022, 10:35 AM IST
'അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ല'; സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി

Synopsis

ചിറ്റയം- വീണ പോര്, സിപിഐ- സിപിഎം പോരാകുന്നു. സിപിഎം ജില്ലാ സെക്രട്ടറി പ്രതികരണം നടത്തേണ്ടിയിരുന്നില്ല. പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമെന്ന് സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി  

പത്തനംതിട്ട:ഇടത് മുന്നണിക്ക് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ  (Deputy speaker) ചിറ്റയം ഗോപകുമാറും (Chittayam Gopakumar) ആരോഗ്യ മന്ത്രി വീണ ജോർജും (Minister Veena George) തമ്മിലുള്ള പോര് രൂക്ഷമാകുന്നു.സിപിഎം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറിയും രംഗത്തെത്തി.ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന്   സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ വ്യക്തമാക്കി. സി പി എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യകരമാണ്.(കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന് പറയുന്നത് പോലെയാണ് ചിറ്റയത്തിന്‍റെ  പ്രതികരണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രടറിയുടെ വിശദീകരണം ).അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് സിപിഐ ജില്ല സെക്രട്ടറി തുറന്നടിച്ചു.സി പി എം ജില്ലാ സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരണം നടത്തേണ്ടിയിരുന്നില്ല.മുന്നണിക് അകത്ത് എല്ലാം ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള പോരില്‍ വെടിനിര്‍ത്തല്‍ ആയില്ല

ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്നും സർക്കാരിന്‍റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെയാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിന്‍റെ വിശദീകണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്‍റെ ആരോപണത്തിൽ വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്നാണ് മന്ത്രിയുടെ മറുപടി. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഐ- സിപിഎം സംഘർഷം തമ്മിൽ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കർ പോര് മുറുകുന്നത്. 

Also read:പരസ്യ പ്രതികരണം വേണ്ടെന്ന് ഇടതു മുന്നണി

മുന്നണി നേതൃത്വത്തിന് പരാതിയുമായി ചിറ്റയവും വീണജോര്‍ജ്ജും

 മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണാണ് ചിറ്റയത്തിന്‍റെ പരാതി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാർ പരാതി നൽകിയത്. തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച സിപിഐയുടെ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ വീണാ ജോർജ് നേരത്തെ എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ ഡെപ്യൂട്ടി സ്പീക്കറുടെ വിമർശനങ്ങൾ അതിരുകടന്നെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നടക്കം ചിറ്റയം ഗോപകുമാർ തുറന്നടിച്ചിരുന്നു. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തുന്നു. വികസന പദ്ധതികളിലും  അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പൂക്കർ തുറന്നടിക്കുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് ചിറ്റയം ഗോപകുമാർ. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിക്ക് വീണാ ജോർജ് പരാതി നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചല്ലോയെന്ന ചോദ്യത്തിന് രണ്ട് വാക്കിൽ സുരേഷ് ഗോപിയുടെ മറുപടി; 'സ്വാമിയേ ശരണമയ്യപ്പാ'
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം കവര്‍ന്നുവെന്ന് എസ്ഐടി റിപ്പോര്‍ട്ട്