ചൂർണിക്കര വ്യാജരേഖ കേസ്; ഇടനിലക്കാരന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്

Published : May 08, 2019, 10:35 PM ISTUpdated : May 08, 2019, 10:47 PM IST
ചൂർണിക്കര  വ്യാജരേഖ കേസ്; ഇടനിലക്കാരന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്

Synopsis

വീട്ടിൽ നിന്നും നിരവധി റവന്യൂ അപേക്ഷകൾ പൊലീസ് പിടിച്ചെടുത്തു. എന്നാല്‍, പാസ്പോർട്ട് അടക്കമുള്ള രേഖകൾ കണ്ടെടുക്കാനായില്ല.

കൊച്ചി: ചൂർണ്ണിക്കര വ്യാജരേഖക്കേസിലെ ഇടനിലക്കാരന്‍റെ വീട്ടിൽ റെയ്ഡ്. കാലടിയിലെ വീട്ടിലായിരുന്നു പരിശോധന. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് റെയ്ഡ് നടത്തിയത്. 

റെയ്ഡിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ കണ്ടെടുക്കാനായില്ല. വീട്ടിൽ നിന്നും നിരവധി റവന്യൂ അപേക്ഷകൾ പൊലീസ് പിടിച്ചെടുത്തു. ചൂർണിക്കര വിവാദവുമായി ബന്ധപ്പെട്ട രേഖകൾ  ഒന്നും ലഭിച്ചില്ലെന്നാണ് സൂചന. 

എറണാകുളം ചൂർണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് നിൽക്കുന്ന അരയേക്കർ ഭൂമിയിൽ 25 സെന്‍റ് നിലം നികത്താനായാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. ദേശീയപാതയോട് ചേർന്ന് നിൽക്കുന്ന തണ്ണീർതടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് പിടിക്കപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്