മാലിന്യം വിറ്റ് നേടിയത് രണ്ട് ലക്ഷത്തോളം രൂപ: ഹരിത കേരളത്തിന് മാതൃകയായി ചോറ്റാനിക്കര പഞ്ചായത്ത്

By Web TeamFirst Published Nov 22, 2022, 8:58 PM IST
Highlights

പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നായി 28 ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരാണ് അജൈവമാലിന്യങ്ങള്‍ ശേഖരിച്ചത്.

ചോറ്റാനിക്കര: ഹരിത കേരളത്തിന് മാതൃകയായി   ചോറ്റാനിക്കര പഞ്ചായത്ത്. 270 ടണ്‍ മാലിന്യങ്ങള്‍ നീക്കി പഞ്ചായത്ത് നേടിയത് രണ്ട് ലക്ഷത്തോളം രൂപയാണ്. അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അജൈവമാലിന്യ ശേഖരണത്തിലൂടെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം  പഞ്ചായത്ത് ഇത്രയും തുക  നേടിയത്.

പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നായി 28 ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരാണ് അജൈവമാലിന്യങ്ങള്‍ ശേഖരിച്ചത്.  ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനായി ബയോ ബിന്‍, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുണ്ട്. കൂടാതെ ജൈവ മാലിന്യങ്ങള്‍ ഉപയോഗിച്ച് കൃഷിഭവന്റെ സഹകരണത്തോടെ ജൈവാമൃതം വളം നിര്‍മ്മാണവും പഞ്ചായത്ത് ചെയ്യുന്നുണ്ട്. 

click me!