കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ക്രൈസ്തവ സഭയെ അവഗണിക്കുന്നു, പ്രതിഷേധിച്ച് തൃശൂർ അതിരൂപത ജാഗ്രത സമിതി

Published : Mar 04, 2026, 06:43 PM IST
Congress flag

Synopsis

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ക്രൈസ്തവ സഭാംഗങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് തൃശൂർ അതിരൂപത ജാഗ്രത സമിതി. തൃശ്ശൂർ, മണലൂർ, ഒല്ലൂർ മണ്ഡലങ്ങളിൽ സഭയെ അവഗണിച്ചെന്നും, അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയില്ലെങ്കിൽ ബദൽ നടപടികളുമായി മുന്നോട്ട്  

തൃശൂർ : കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ക്രൈസ്തവ സഭാംഗങ്ങൾക്ക് അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി തൃശൂർ അതിരൂപത ജാഗ്രത സമിതി. തൃശ്ശൂർ, മണലൂർ, ഒല്ലൂർ തുടങ്ങിയ നിയോജക മണ്ഡലങ്ങളിൽ നിർണായക സ്വാധീന ശക്തിയായ ക്രൈസ്തവ സഭയെ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് തൃശൂർ അതിരൂപത ജാഗ്രത സമിതി യോഗം ചൂണ്ടിക്കാട്ടി. സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താത്ത പക്ഷം ബദൽ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് യോഗത്തിന്റെ മുന്നറിയിപ്പ്. തിശ്ശൂർ രൂപത വികാരി ജനറൽ മോൺസിഞ്ഞോറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് മുന്നറിയിപ്പ് നൽകിയത് . കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് , പി ആർ ഓ ഫാ.സിംസൺ ചിറമ്മൽ , പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ , കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോ.ജോബി കാക്കശ്ശേരി, പബ്ലിക് റിലേഷൻ പ്രസിഡന്റ് ജോർജ് ചിറമ്മൽ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

3 തവണ വിജയിച്ചവരെ ഒഴിവാക്കും, 6 സിറ്റിങ് എംഎൽഎമാർ മാറിയേക്കും, സെക്രട്ടേറിയറ്റ് ശുപാർശക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകാരം
ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ ജയിൽമോചിതനായി