'എല്ലാം തിരുത്തുക, നമ്മളെ തുരത്തുക എന്നതാണ് അവരുടെ ലക്ഷ്യം'; ഓര്‍ത്തഡോക്സ് സഭക്കെതിരെ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ

By Web TeamFirst Published Aug 28, 2019, 12:32 PM IST
Highlights

അന്യന്‍റെ മുതല്‍ അപഹരിക്കുകയാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ ജോലിയെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു.

കൊച്ചി: ഏതു വിധി ഉണ്ടെങ്കിലും യാക്കോബായ സഭയുടെ പള്ളികൾ വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു. അന്യന്‍റെ മുതല്‍ അപഹരിക്കുകയാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ ജോലിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

'സഭയുടെ ഭരണഘടന അവര്‍ ഒത്തിരി തിരുത്തി. എല്ലാം തിരുത്തുക, യാക്കോബായ സഭയെ തുരത്തുക എന്നതാണ് അവരുടെ ലക്ഷ്യം. ഞാനതുകൊണ്ട് ഒരു തീരുമാനമെടുത്തു. ഇനിയേത് കോടതിവിധി വന്നാലും നമ്മുടെ പള്ളികളൊന്നും വിട്ടുകൊടുക്കുകയില്ല. നമ്മള്‍ മാറിക്കൊടുക്കുകയുമില്ല. കട്ടച്ചിറ സംഭവിച്ചതുപോലെ എല്ലായിടത്തും സംഭവിക്കുമെന്ന് വിചാരിക്കേണ്ട. ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കും.'  ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു.

click me!