
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ അതിക്രമം. നെടുമങ്ങാട് സ്റ്റേഷനിൽ ആണ് സംഭവം. സി ഐ യഹിയയാണ് സ്റ്റേഷനിൽ എത്തി അതിക്രമം കാട്ടിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ ലോക്കപ്പിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം. പ്രതികളെ കരുതൽ തടങ്കലിൽ കസ്റ്റഡിയിൽ എടുത്തതായിരുന്നു. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യഹിയ സെല്ലിനകത്ത് അതിക്രമിച്ചു കയറുകയും പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. സ്റ്റേഷനുള്ളിൽ തറയിൽ കിടക്കുകയും ചെയ്തു. നാലു പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. ആയുധങ്ങളുമായി ആക്രമണത്തിന് പോകുമ്പോഴാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ രണ്ടുപേർ യഹിയയുടെ ബന്ധുക്കളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam