
തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ (B Ashok) രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സിഐടിയു നേതാവ് (CITU Leader). ഏത് സുരക്ഷയ്ക്കുള്ളില്‍ ഇരുന്നാലും വേണ്ടിവന്നാല്‍ കെഎസ്ഇബി ചെയര്‍മാന്‍റെ വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു പറഞ്ഞു. നാട്ടിലിറങ്ങിയാൽ ബി അശോകും ഒരു സാധാരണക്കാരനാണ്. തിരുത്താൻ ജനങ്ങളിറങ്ങിയാൽ ബി അശോകിന് കേരളത്തിൽ ജീവിക്കാൻ കഴിയില്ല. ബി അശോക് ഉത്തരേന്ത്യയില്‍ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളാണ്. നല്ല കാളകള്‍ക്ക് നല്ല ഡിമാന്‍റാണ്. ചെയര്‍മാന്‍റെ നടപടികള്‍ക്ക് അധികം ആയുസ്സില്ലെന്നും മധു പറഞ്ഞു.
ദിവസങ്ങളായി തുടരുന്ന സമരം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍. 19 ന് വൈദ്യുതി ഭവന്‍ ഉപരോധിക്കാനാണ് ഓഫീസേഴ്സ് അസോസിയേഷന്‍റെ തീരുമാനം.19 ന് വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കും.18 ലെ ചർച്ച ഞങ്ങളെ അറിയിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് വേണ്ടി കെഎസ്ഇബിയെ ചെയർമാൻ ബി അശോക് തകർക്കാൻ ശ്രമിക്കുകയാണ്. കെഎസ്ഇബി ചെയർമാന്‍റെ രാഷ്ട്രീയം വ്യക്തമായെന്നും വർക്കിങ് പ്രസിഡന്‍റ് ആർ ബാബു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam