അടൂരിൽ സിഐടിയു നേതാക്കൾ സിഐടിയു തൊഴിലാളിയെ മർദ്ദിച്ചു; കാരണം സിപിഎം-സിപിഐ സംഘർഷം ഫോണിൽ പകർത്തിയത്

Web Desk   | Asianet News
Published : Oct 12, 2021, 03:10 PM IST
അടൂരിൽ സിഐടിയു നേതാക്കൾ  സിഐടിയു തൊഴിലാളിയെ മർദ്ദിച്ചു; കാരണം സിപിഎം-സിപിഐ സംഘർഷം ഫോണിൽ പകർത്തിയത്

Synopsis

 ഇന്നലെ അടൂരിൽ ഉണ്ടായ സിപിഎം സിപിഐ  സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു എന്നുപറഞ്ഞാണ്  മർദ്ദിച്ചത്.  രണ്ട് സിഐടിയു നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

പത്തനംതിട്ട: അടൂരിൽ സിഐടിയു നേതാക്കൾ  സിഐടിയു തൊഴിലാളിയെ മർദ്ദിച്ചതായി പരാതി.  ഏനാത്ത് സ്വദേശി സുൽത്താനെ ആണ് മർദ്ദിച്ചത്.  ഇന്നലെ അടൂരിൽ ഉണ്ടായ സിപിഎം സിപിഐ  സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു എന്നുപറഞ്ഞാണ്  മർദ്ദിച്ചത്.  രണ്ട് സിഐടിയു നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു ഇന്നലെ തർക്കമുണ്ടായത്. സിപിഎം സിപിഐ സംഘർഷം പതിവായിരുന്ന അടൂരിൽ ഒരിടവേളക്ക് ശേഷമാണ് വീണ്ടും കമ്മൂണിസ്റ്റ് പാർട്ടികൾ തെരുവിൽ തമ്മിൽ തല്ലിയത്. തെഴിലാളി സംഘടനകൾ തമ്മിലുള്ള തർക്കം പാർട്ടി പ്രാദേശിക നേതൃത്വങ്ങൾ ഏറ്റെടുത്തതോടെയാണ് സ്ഥിതി വഷളായത്. ഇന്നലെ വൈകിട്ട് തുടങ്ങിയ തർക്കമാണ് ഇന്ന് രാവിലെ അടൂർ ഹൈസ്ക്കൂളിൽ ജംഗ്ഷനിൽ സംഘർഷഭരിതമായി. സംഘര്‍ഷത്തില്‍ സിഐടിയു വിട്ട രണ്ട് തൊഴിലാളികൾക്ക് മർദനമേറ്റു.

സിഐടിയുവിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് യൂണിനിൽ നിന്ന് രാജിവച്ച പ്രവർത്തകർ എഐടിയുസിയിൽ ചേർന്നത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. രാജി വച്ചവർ കഴിഞ്ഞ ദിവസം പണിക്കെത്തിയപ്പോൾ സിഐടിയുക്കാർ തടയുകയും നേരിയ സംഘർഷമുണ്ടാവുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ എഐടിയുസി സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതും വലിയ സംഘർഷത്തിൽ കലാശിച്ചതും
എന്നാൽ, നോക്കുകൂലി വാങ്ങിയതിന് ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപടി എടുത്തതിനെ തുടർന്ന് പുറത്താക്കിയവരാണ് എഐടിയുസി  അംഗത്വം നൽകി സ്വീകരിച്ചതെന്നാണ് സിഐടിയു വിമർശനം. സിപിഐ രാഷ്ട്രീയമായി വിഷയം മുതലെടുക്കകയാണെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു.
 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം