കെപിസിസി പുനഃസംഘടന; നോമിനികളെ തിരുകി കേറ്റാൻ ശ്രമമെന്ന ആരോപണം തള്ളി കെ.സി വേണുഗോപാൽ

Published : Oct 12, 2021, 02:08 PM ISTUpdated : Oct 12, 2021, 02:23 PM IST
കെപിസിസി പുനഃസംഘടന; നോമിനികളെ തിരുകി കേറ്റാൻ ശ്രമമെന്ന ആരോപണം തള്ളി കെ.സി വേണുഗോപാൽ

Synopsis

പാര്‍ട്ടി പുനസംഘടനകളില്‍ എഐസിസി ജനറല് സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാല്‍ രംഗത്തെതിയത്.

ദില്ലി: കെപിസിസി പുനഃസംഘടനയിൽ (KPCC reshuffle) മാനദണ്ഡങ്ങള്‍  അട്ടിമറിക്കാന്‍ ഇടപെട്ടില്ലെന്ന വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ (K.C.Venugopal). ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി.

പാര്‍ട്ടി പുനസംഘടനകളില്‍ എഐസിസി ജനറല് സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാല്‍ രംഗത്തെതിയത്. പുനസംഘടനയിൽ പൂർണമായും സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും അവർ നൽകുന്ന പേര് എത്രയും പെട്ടെന്ന് അംഗീകരിച്ചു നൽകുക എന്നത് മാത്രമാണ് തൻ്റെ ചുമതലയെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം തൻ്റെ തലയിൽ വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാൽ തുറന്നടിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് പട്ടികയുമായി കേരളത്തിലേക്ക് പോയ കെ സുധാകരനും നടപടികള്‍ വൈകുന്നത് കെ സി വേണുഗോപാല്‍ മൂലമല്ലെന്ന് വിശദീകരിച്ചു

അതേ സമയം മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ കെ സി വേണുഗോപാല്‍ ഇടപെട്ടുവെന്ന ആക്ഷേപം ഗ്രൂപ്പുകള്‍ ശക്തമാക്കുകയാണ്. രണ്ട് മുന്‍ ഡിസിസി പ്രസി‍ഡന്‍റുമാര്‍ക്കായി ഇപ്പോള്‍ നടക്കുന്ന ചർച്ചകൾക്ക് പിന്നില്‍ കെസിയുടെ ഇടപെടാലാണെന്നാണ് ആക്ഷേപം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാവിലെ ക്ലാസിലെത്തി, ഇന്റർവെൽ സമയത്ത് റൂമിലേക്ക് പോയി; ചെന്നിത്തല നവോദയ സ്കൂളിൽ പ്ലസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ
'നാണംകെട്ടത് ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ്, അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി ഉയർത്തരുത്'; ഗണേഷ് കുമാർ വിവാദത്തിൽ വിഡി സതീശൻ