കെഎസ്‍ആര്‍ടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി; സമരവുമായി ഭരണപക്ഷ സംഘടനകള്‍

Published : Nov 18, 2019, 02:46 PM ISTUpdated : Nov 18, 2019, 02:52 PM IST
കെഎസ്‍ആര്‍ടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി; സമരവുമായി ഭരണപക്ഷ സംഘടനകള്‍

Synopsis

ഈ മാസം പകുതി പിന്നിട്ടിട്ടും പതിനഞ്ച് ദിവസത്തെ ശമ്പളം മാത്രമാണ് കെഎസ്ആർടിസിയിൽ വിതരണം ചെയ്തിട്ടുള്ളത്. ഭൂരിഭാഗം ജീവനക്കാരും നിത്യചെലവുകൾക്ക് പോലും നിവർത്തി ഇല്ലാതെ വലയുകയാണ്. 

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പളവിതരണ പ്രതിസന്ധിയിൽ പ്രത്യക്ഷ സമരവുമായി ഭരണപക്ഷ സംഘടനകളും. മുഴുവൻ ശമ്പളവും ഉടൻ നൽകണം എന്നവശ്യപ്പെട്ട് ട്രാന്‍സ്‍പോര്‍ട്ട് ഭവന് മുന്നിൽ, സിഐടിയു അനിശ്ചിതകാല ഉപരോധസമരം തുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി വേണ്ടത്ര ഇടപെടുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. ഈ മാസം പകുതി പിന്നിട്ടിട്ടും പതിനഞ്ച് ദിവസത്തെ ശമ്പളം മാത്രമാണ് കെഎസ്ആർടിസിയിൽ വിതരണം ചെയ്തിട്ടുള്ളത്.

ഭൂരിഭാഗം ജീവനക്കാരും നിത്യചെലവുകൾക്ക് പോലും നിവർത്തി ഇല്ലാതെ വലയുകയാണ്. തുടർച്ചയായി രണ്ടാം മാസമാണ് കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങുന്നത്. ഇതോടെയാണ് ശക്തമായ പ്രതിഷേധവുമായി സിഐടിയു രംഗത്ത് എത്തിയത്. ട്രാൻസ്‌പോർട്ട് ഭവന്‍റെ എല്ലാ ഗേറ്റുകളും സമരക്കാർ ഉപരോധിച്ചു. ജീവനക്കാരെ കയറ്റിവിട്ടില്ല. മാനേജ്‌മെന്‍റിനാണ് പ്രതിസന്ധിയുടെ ഉത്തരവാദിത്വം എന്ന് പറയുമ്പോഴും ഗതാഗത മന്ത്രിക്കെതിരെയും ഭരണപക്ഷ സംഘടന വിമർശനം ഉയര്‍ത്തുന്നുണ്ട്.

ഐഎൻടിയുസിയും ബിഎംഎസും ഒരാഴ്ചയായി സമരത്തിലാണ്. ശമ്പളം കിട്ടാത്ത മനോവിഷമത്തിൽ പാപ്പനംകോട് ഒരു ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സർക്കാർ നൽകിയ 15 കോടി രൂപയും ദിവസവരുമാനവും കൊണ്ടാണ് 15 ദിവസത്തെ ശമ്പളം നൽകിയത്. ബാക്കി ശമ്പളം നൽകാൻ 40 കോടി രൂപയെങ്കിലും വേണം. സർക്കാർ സഹായമില്ലെങ്കിൽ ശമ്പളം വിതരണം നടക്കില്ലെന്ന് ഗതാഗത മന്ത്രി ശശീന്ദ്രൻ തന്നെ പറയുന്നു. എന്നാൽ ഈ ആവശ്യത്തോട് ധനവകുപ്പ് പ്രതികരിച്ചിട്ടില്ല. മുഖ്യമന്തിയുടെ നേതൃത്വത്തിൽ ചർച്ച തീരുമാനിച്ചെങ്കിലും മാറ്റിവച്ചു. 28ആം തീയതിയോടെ  ബാക്കി ശമ്പളം നൽകുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ് അനൗദ്യോഗികമായി പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു