കെഎസ്ആര്‍ടിസി മിന്നല്‍ സമരം: പൊലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയില്ലെന്ന് കമ്മീഷണറുടെ വിശദീകരണം

By Web TeamFirst Published Mar 5, 2020, 10:05 AM IST
Highlights

'പൊലീസുകാരെ കെഎസ്ആർടിസി ജീവനക്കാർ കൈയേറ്റം ചെയ്തു. ഇതിനാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്'. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ നടന്ന കെഎസ് ആര്‍ടിസി സമരവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ചയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കലക്ടര്‍ക്ക് വിശദീകരണം നല്‍കി. ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്നമുണ്ടായപ്പോഴാണ് ഇടപ്പെട്ടത്. ഒരു സ്വകാര്യബസിലെ ജീവനക്കാരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്ന വിവരത്തെത്തുടര്‍ന്നാണ് സംഭവസ്ഥലത്ത് പൊലീസ് എത്തുന്നത്. ഒരു പൊലീസ് ഡ്രൈവറും എസ്ഐയും മാത്രമാണ് സ്ഥലത്തെത്തിയത്. എന്നാല്‍ ഇവരെ കെഎസ്ആര്‍ടിസി ജീവനക്കാർ കയ്യേറ്റം ചെയ്തു.  ഇതിനാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ തെളിവെടുപ്പിന് കൈമാറി. 

സമരത്തിനിടെ കുഴഞ്ഞുവീണ കടകംപള്ളി സ്വദേശി സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാൻ വൈകിയിട്ടില്ല. 3.07 നാണ് കൺട്രോൾ റൂമിൽ കുഴഞ്ഞുവീണുവെന്ന വിവരം എത്തിയത്. 3.14 സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ച് ഒപിയെടുത്തുവെന്നും കമ്മീഷണര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ സ്വകാര്യ ബസിന് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിശദീകരണം. 

അതേസമയം യാത്രക്കാരന്‍റെ ജീവനെടുത്ത കെഎസ്ആര്‍സി മിന്നൽ പണിമുടക്കിൽ സർക്കാർ കടുത്ത നടപടിക്കൊരുങ്ങുകയാണ്. സമരത്തിന്‍റെ പേരിൽ നടന്നത് വലിയ അക്രമമാണെന്നും നടപടി സ്വീകരിക്കുമെന്നും കുഴഞ്ഞുവീണ് മരിച്ച സുരേന്ദ്രന്‍റെ വീട് സന്ദര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സുരേന്ദ്രന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. 

'നടന്നത് മര്യാദകേട്', കെഎസ്ആര്‍സി സമരത്തിനിടെ മരിച്ചയാളുടെ കുടുംബത്തിന് ധനസഹായമെന്ന് മന്ത്രി

മിന്നൽ പണിമുടക്കിനെ തുടർന്ന് ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന് ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. ജില്ലാകളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടി സ്വീകരിക്കുക. ആറ്റുകാൽ ഉത്സവ സമയമായതിനാൽ ഈ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെയുളള നടപടിയെടുക്കാനാണ് തീരുമാനം. മാർഗ്ഗ തടസമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനപൂർവം കെ എസ്ആർടിസി ഗാരേജുകളിൽ കിടന്നിരുന്ന വാഹനങ്ങൾ പൊതുനിരത്തിൽ പാർക്ക് ചെയ്തതിന് ഡ്രൈവർമാർക്കെതിരെ മോട്ടോർവാഹന നിയമപ്രകാരം നടപടിയെടുക്കും. 

കെഎസ്ആർടിസി സമരം: യാത്രക്കാരൻ മരിച്ച സംഭവത്തിൽ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

click me!