അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിട്ടുണ്ട്, പൊട്ടിത്തെറിക്കുമെന്ന് സന്ദേശം; എറണാകുളത്തെ ബാങ്കിലെ വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം

Published : Jan 06, 2026, 04:45 PM IST
 Kochi City Union Bank bomb threat

Synopsis

എറണാകുളത്തെ സിറ്റി യൂണിയൻ ബാങ്കിന്‍റെ ശാഖകളിൽ ബോംബ് വെച്ചതായി സിപിഐ (മാവോയിസ്റ്റ്) എന്ന പേരിൽ ഇമെയിൽ ഭീഷണി സന്ദേശം ലഭിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

കൊച്ചി: എറണാകുളത്തെ സിറ്റി യൂണിയൻ ബാങ്ക് ശാഖകളിൽ ബോംബ് വച്ചെന്ന സന്ദേശം ആശങ്ക പടർത്തി. രണ്ട് ശാഖകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് സി പി ഐ (മാവോയിസ്റ്റ്) എന്ന സംഘടനയുടെ പേരിലാണ് ഇ മെയിൽ വഴി കഴിഞ്ഞ ദിവസം രാവിലെ സന്ദേശം എത്തിയത്.

എറണാകുളം പള്ളിമുക്ക് ശാഖയിലും ഇടപ്പള്ളി മാമംഗലം ശാഖയിലും വിവിധ ഭാഗങ്ങളിൽ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടിത്തെറിയുണ്ടാകും എന്നുമാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ ഉടൻ പൊലീസിനെ അറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായതോ അപകടകരമായതോ ആയ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിലവാരമില്ലാത്ത പ്രസ്താവന, രണ്ട് തവണ എംപിയായത് സിപിഐയുടെ കൂടി വോട്ട് കിട്ടിയിട്ടാണെന്ന് ഓർമ വേണം': അജയകുമാറിനെതിരെ സുമലത മോഹന്‍ദാസ്
കടുപ്പിച്ച് കെ ജയകുമാർ, ശബരിമലയിലെ 'മുറി' മാഫിയയെ പൂട്ടാൻ കർശന നടപടി, ഒപ്പം ഓൺലൈൻ ബുക്കിംഗും; 'മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി'