ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്
- Home
- News
- Kerala News
- Malayalam news live: ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്, 18 പേര്‍ക്ക് ഫോണുകള്‍ തിരിച്ചു നല്‍കി
Malayalam news live: ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്, 18 പേര്‍ക്ക് ഫോണുകള്‍ തിരിച്ചു നല്‍കി

ശബരിമലയിലെ കൊടിമര മാറ്റത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി.
Malayalam news liveഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്, 18 പേര്‍ക്ക് ഫോണുകള്‍ തിരിച്ചു നല്‍കി
Malayalam news liveകേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം
ഒരു മണ്ഡലത്തിൽ മുന്നൂറ് ആളുകൾവീതം നാൽപത്തിരണ്ടായിരം പേരോട് അഭിപ്രായം ചോദിച്ചാണ് ഈമാസം സർവേ തയാറാക്കിയതെന്ന് ലോക് പോൾ അറിയിച്ചു. നേരത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്പോൾ ശരിയായി പ്രവചിച്ചത് ശ്രദ്ധേയമായിരുന്നു.
Malayalam news liveവാടക വീട് ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തിലെ വനിതാ എഎസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ചു; യുവിതിക്കെതിരെ കേസ്
വാടകവീട് ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചുവെന്ന് ആരോപണം. യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം
Malayalam news liveധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം - പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി, ഏരിയ കമ്മിറ്റി യോഗത്തിൽ നിന്ന് 5 പേർ ഇറങ്ങിപ്പോയി
നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു. ടി.ഐ മധുസൂദനനും യോഗത്തിൽ ഉണ്ടായിരുന്നു.
Malayalam news liveമന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എൻഎസ്എസ്
എന്നാൽ ഇന്ന് രാവിലെ മാത്രമാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനായി ഉപരാഷ്ട്രപതി അനുമതി തേടിയത് എന്നാണ് എൻഎസ്എസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
Malayalam news liveആറ്റുകാൽ പൊങ്കാല; മാർച്ച് 3 ന് അവധി; തലേദിവസവും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് മേയർ വിവി രാജേഷ്
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23 ന് തുടക്കമായി.
Malayalam news live'ഉടൻ രാജ്യം വിടണം', ഇസ്രയേലിലെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം; പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിൽ യാത്ര പാടില്ലെന്നും അമേരിക്ക
ഇസ്രയേലിലെ ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു. പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. ഇറാൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം
Malayalam news liveപടയൊരുക്കം പൂർണം, ഇസ്രയേൽ തീരത്തെത്തിയ യുഎസ്എസ് ജെറാൾഡ് ഫോർഡ് സർവ്വ സജ്ജമെന്ന് അമേരിക്കൻ നാവിക സേന, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു
ഇസ്രയേൽ തീരത്ത് നിലയുറപ്പിച്ച യുഎസ്എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ പൂർണ്ണ സജ്ജമാണെന്ന് അമേരിക്കൻ നാവികസേന അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്നും പ്രത്യാക്രമണമുണ്ടായാൽ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പൽ വിന്യസിച്ചിരിക്കുന്നത്
Malayalam news liveകെഎസ്ആർടിസിയിൽ 2018ൽ പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്ക് ആശ്വാസവാർത്ത; തിരിച്ചെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവ്, 50 ശതമാനം വേതനവും നൽകണം
നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കാനും 2018 മുതലുളള 50 ശതമാനം വേതനം നൽകാനും തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്.
Malayalam news live'പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനം', മലയാളത്തിൽ പ്രധാനമന്ത്രിയുടെ കുറിപ്പ്; വിവിധ വിഷയങ്ങൾ ചർച്ചയായി
പ്രധാനമന്ത്രി നരേന്ദ്ര മോദി യാക്കോബായ സഭാ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനുമായി കൂടിക്കാഴ്ച നടത്തി. സഭാ തർക്കം, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി
Malayalam news liveജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം, ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് അതിവേഗം പരിഹാരം കാണണം - മലങ്കര കത്തോലിക്കാ സൂന്നഹദോസ്
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണണമെന്നും സുന്നഹദോസ് സർക്കാരിനോട് ആവശ്യപ്പെട്ടു
Malayalam news liveപുതുപ്പള്ളിയിലെ ബിജെപി പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ, കൂകി വിളച്ചതോടെ ചാണ്ടി ഉമ്മൻ പുറത്തിറങ്ങി, വാക്കുതർക്കം; ഒടുവിൽ സൗഹൃദം പങ്കിട്ട് മടക്കം
പുതുപ്പള്ളിയിൽ വികസന മുരടിപ്പിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ. എംഎൽഎ ചാണ്ടി ഉമ്മനെ കൂകി വിളിച്ച പ്രവർത്തകരുമായി അദ്ദേഹം വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും ഒടുവിൽ സൗഹൃദം പങ്കിട്ടാണ് പിരിഞ്ഞത്
Malayalam news live'മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ല'; തെരഞ്ഞെടുപ്പിൽ പിണറായി നയിക്കുമെന്ന് എംഎ ബേബി, മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചയായി. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Malayalam news liveനടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് വിജയ് ഹാജരാകാൻ നിർദേശം
നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ഏപ്രിൽ 20ന് വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകി. ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്
Malayalam news liveനടിയെ ആക്രമിച്ച കേസ് - ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ; വിചാരണ നീതിപൂർവം നടന്നില്ലെന്ന് ആരോപണം
പൾസർ സുനി-ദിലീപ് ബന്ധത്തിന് നിരവധി തെളിവുണ്ട്. ആറിടത്ത് കണ്ടതിന്‍റെ തെളിവ് കോടതി വിശ്വസിച്ചില്ല. ക്വട്ടേഷൻ തുകയ്ക്ക് സുനി ദിലീപിന് അയച്ച കത്ത് തള്ളി.
Malayalam news live'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്
'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി. ചിത്രത്തിന്‍റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
Malayalam news liveചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ വീണ്ടും സമരമുഖത്ത്, സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി; ബലപ്രയോഗത്തിന് ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി
ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത 18 കുടുംബങ്ങൾ പത്തനംതിട്ട കലഞ്ഞൂരിൽ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധിക്കുന്നു. മുൻപ് അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന് ആരോപിച്ചാണ് സമരം. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി
Malayalam news liveശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം ഏയ്ഞ്ചല്‍ മേരി മാത്യുവിന്, മത്സ്യതൊഴിലാളികളായ 7 സ്ത്രീകളെക്കുറിച്ചുള്ള 'കടല്‍ പടം കതൈ'ക്ക് പുരസ്കാര നേട്ടം
ഏഷ്യാനെറ്റ് ന്യൂസിലെ ഏയ്ഞ്ചല്‍ മേരി മാത്യുവിന് 2025 ലെ ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം. 'കടല്‍ പടം കതൈ' എന്ന പരിപാടിക്കാണ് അംഗീകാരം. ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെയാണ് പുരസ്കാരം ഏർപ്പെടുത്തിയത്
Malayalam news liveക്ഷേത്ര പരിസരത്തുനിന്ന് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പ്രതികളിലൊരാൾ നടന്‍ ടിനി ടോമിന്‍റെ മകൻ
നടന്‍ ടിനി ടോമിന്‍റെ മകൻ ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
Malayalam news live'തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോ... വൺ ടു ത്രീ, ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല'; വിഡി സതീശനെതിരെ എംഎം മണി
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് പ്രതികരണം