
കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും പട്ടിക ജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ദളിതർക്ക് വേണ്ടി പൊതുസമൂഹത്തിൽ സംസ്കാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക്കിന് ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
ലൈംഗിക വൈകൃത സ്വഭാവമുള്ള വ്യകതിയാണ് സിവിക്കെന്ന്, അദ്ദേഹമയച്ച അശ്ലീ വാട്ട്സാപ്പ് സന്ദേശങ്ങൾ നിരത്തിയാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വാദിച്ചത്. പ്രതിക്കെതിരെ സമാന സ്വാഭവമുള്ള കൂടുതൽ പരാതികൾ പൊലീസിന് കിട്ടുന്നുണ്ടെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി. എന്നാൽ പരാതി നൽകുന്നതിന് തൊട്ടു മുൻപ് വരെ യുവതിക്ക് പ്രതിയുമായി നല്ല സൗഹൃദമായിരുന്നുവെന്നും ആരോപണം സാഹിത്യ സംഘടനയുടെ ആഭ്യന്തര പരാതി സെൽ ഒത്തുതീർപ്പാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കൊയിലാണ്ടി പൊലീസ് സിവിക്കിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. 2020 ഫെബ്രുവരി 18 ന്, ആളൊഴിഞ്ഞ നന്തി കടപ്പുറത്ത് വച്ച് സിവിക്ക് ചന്ദ്രന്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ ആക്ടിവിസ്റ്റിന്‍റെ പരാതി.
ഫോണിൽ പാട്ട് ഉറക്കെ വെച്ചതിനെ ചൊല്ലി തര്‍ക്കം; പാലക്കാട് അനിയന്‍ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊന്നു
പാലക്കാട്: പാലക്കാട് കൊപ്പം മുളയങ്കാവിൽ അനിയൻ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ അനിയൻ ചേട്ടനെ വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഉടനെ സൻവറെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. സംഭവത്തില്‍ കേസെടുത്ത കൊപ്പം പൊലീസ് ശക്കീറിനെ കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam