റേഷൻ കടകളിൽ സാധനങ്ങളെത്തിക്കാൻ കരാറെടുത്തവര്‍ സേവനം നിര്‍ത്തിവച്ചു; റേഷൻ വിതരണത്തിന് വെല്ലുവിളി

Published : Dec 11, 2023, 05:44 PM IST
റേഷൻ കടകളിൽ സാധനങ്ങളെത്തിക്കാൻ കരാറെടുത്തവര്‍ സേവനം നിര്‍ത്തിവച്ചു; റേഷൻ വിതരണത്തിന് വെല്ലുവിളി

Synopsis

പലതവണ സപ്ലൈകോയെ ബന്ധപ്പെട്ടെങ്കിലും ഫലമില്ലാതിരുന്നതാണ് സേവനം നിർത്തിവെക്കാൻ കാരണം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടേക്കും. സംസ്ഥാനത്തെ റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്പോർട്ടേഷൻ കരാറുകാർ സേവനം നിർത്തിവെച്ച സാഹചര്യത്തിലാണിത്. നാളെ മുതൽ റേഷൻ വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷൻ പൂർണമായി നിർത്തിവെക്കുമെന്ന് കരാറുകാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിൽ നിന്ന് കുടിശിക ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. പലതവണ സപ്ലൈകോയെ ബന്ധപ്പെട്ടെങ്കിലും ഫലമില്ലാതിരുന്നതാണ് സേവനം നിർത്തിവെക്കാൻ കാരണം. 100 കോടിയോളം രൂപയുടെ കുടിശികയുണ്ടെന്ന് കരാറുകാർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ്

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ