വിശദീകരണം നൽകാൻ സിസ തോമസ് ഇന്ന് ഹാജരാകില്ല; നാളെ മുതൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും അറിയിച്ചു

Published : Mar 31, 2023, 01:42 PM ISTUpdated : Mar 31, 2023, 03:04 PM IST
വിശദീകരണം നൽകാൻ സിസ തോമസ് ഇന്ന് ഹാജരാകില്ല; നാളെ മുതൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും അറിയിച്ചു

Synopsis

ഇന്നാണ് സിസ തോമസ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. 

തിരുവനന്തപുരം: കെടിയു താത്ക്കാലിക വിസി ഡോക്ടർ സിസ തോമസ് ഇന്ന് ഹാജരാകില്ല. വിരമിക്കുന്ന ദിവസം ആയതിനാൽ തിരക്കെന്നു സർക്കാരിനെ അറിയിച്ചു. അനുമതിയില്ലാതെ വിസി സ്ഥാനം ചുമതലയേറ്റതിൽ സർക്കാർ നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്. ഇന്നാണ് സിസ തോമസ് സർവീസിൽ നിന്നും വിരമിക്കുന്നത്. കെടിയു വിസി സ്ഥാനത്ത് നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഇന്നാണ് വിരമിക്കുന്നത്. അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളത് കൊണ്ട് ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകാൻ കഴിയില്ലെന്നാണ് അവർ സർക്കാരിനെ അറിയിച്ചത്. നാളെ മുതൽ എപ്പോൾ വേണമെങ്കിലും ഹാജരാകാം എന്ന് സര്‍ക്കാരിനെ അറിയിച്ചു. ഇന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ .സിസക്കെതിരെ കൂടുതല്‍ അച്ചടക്ക നടപടിയിലേക്ക് പോകേണ്ട എന്ന ചിന്തയുമിപ്പോള്‍ സര്‍ക്കാരിനുണ്ട്. 

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിനാലാണ് സിസ തോമസിന് ഇന്ന് ഹിയറിങ് അറിയിച്ചിരുന്നത്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. 

സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന സിസ തോമസിന്റെ ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

വിരമിക്കുന്ന ദിവസം സിസ തോമസിന് ഹിയറിങ്; ഹാജരാകാൻ നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം