മോൻസൻ മാവുങ്കലിൻ്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും സിജെഎം കോടതി നാളെ ഉത്തരവ് പറയും

By Asianet MalayalamFirst Published Sep 27, 2021, 1:57 PM IST
Highlights

മോൻസൻ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും നാളെ എറണാകുളം സിജെഎം കോടതി ഉത്തരവ് പറയും

കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും നാളെ എറണാകുളം സിജെഎം കോടതി ഉത്തരവ് പറയും. അഞ്ച് ദിവസത്തേയ്ക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയത്. അതേ സമയം മോൻസനെതിരെ തെളിവില്ലെന്ന് പ്രതിഭാഗം വാദിച്ചു. പരാതിക്കാര്‍ പണം നൽകിയതിന് യാതൊരു രേഖയില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ ബാങ്കിന്‍റെ വാജ്യരേഖയുണ്ടാക്കിയാണ് തട്ടിപ്പെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വരെ വിശ്വസിപ്പിച്ചെന്നും പ്രതിഭാഗത്തിൻ്റെ ജാമ്യത്തെ എതിർത്തി പ്രോസിക്യൂഷൻ വാദിച്ചു. 

ആരെയും മയക്കുന്ന വാക്കും നടിപ്പുംകൊണ്ട് കോടികൾ തട്ടിയെടുത്ത ‍മോൻസൻ മാവുങ്കലിന്‍റെ ഉന്നത രാഷ്ടീയ ബന്ധങ്ങളും ഇടപെടലുകളും തെളിയിക്കുന്ന ചിത്രങ്ങൾ ഇന്ന് പുറത്തു വന്നിരുന്നു. 2018 നവംബ‍ർ 22ന് ഉച്ചയ്ക്ക് 2 മണിക്ക് ഇയാളുടെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ കോടികൾ കൈയ്യിൽ കിട്ടാൻ ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം രൂപ വേണമെന്ന് മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ടു. 

കെ സുധാകരൻറെ ഇടപെടലിൽ പാർലമെന്‍റിലെ പബ്ളിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് ഒപ്പുടിവിച്ച് പണം വിടുവിക്കുമെന്നും സംശയമുണ്ടെങ്കിൽ തന്‍റെ വീട്ടിലേക്ക് വന്നാൽ മതിയെന്നും അറിയിച്ചു. നവംബ‍ർ 22ന് കലൂരിലെ വീട്ടിൽവെച്ച് സുധാകരന്‍റെ സാന്നിധ്യത്തിൽ ഡൽഹിയിലെ കാര്യങ്ങൾ സംസാരിച്ചെന്നും ഇതിന് തുടർച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിലുളളത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018ൽ സംഭവം നടക്കുമ്പോൾ സുധാകരൻ എംപിയായിരുന്നില്ല. ഈ പണം കൈമാറ്റവും ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണപരിധിയിലുണ്ട്.

മോന്‍സന്‍ മാവുങ്കലിന്‍റെ കേസിലെ ഇടപെടല്‍; ഐജി ലക്ഷ്മണിന് കാരണം കാണിക്കല്‍ നോട്ടീസ് 

ഫോട്ടോയില്‍ കെ സുധാകരന്‍, സിംഹാസനത്തില്‍ ബെഹ്റ,വാളേന്തി എഡിജിപി,പുരാവസ്തു തട്ടിപ്പ് പ്രതിക്ക് ഉന്നത ബന്ധങ്ങള്‍ 

'25 ലക്ഷം കൈമാറിയത് സുധാകരന്‍റെ സാന്നിധ്യത്തില്‍'; കെ സുധാകരന്‍ മോന്‍സന്‍റെ തട്ടിപ്പിന് സഹായിച്ചെന്ന് പരാതി

പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പ്; മോൻസൻ മാവുങ്കലിന് ഉന്നത ബന്ധങ്ങൾ

കെ സുധാകരൻ, ലോക്നാഥ് ബെഹ്റ, ജിജി തോംസണ് എന്നീ പ്രമുഖർക്കൊപ്പമുള്ള മോൻസൻ മാവുങ്കലിൻ്റെ ചിത്രങ്ങൾ ഇന്ന്  പുറത്തുവന്നിരുന്നു. എന്നാൽ പ്രവാസിസംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് ഇദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുളള മുൻ ചീഫ് സെക്രട്ടറി ജിജി തോമംസൺ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ,നിലവിലെ ഡിജിപി അനിൽ കാന്ത്, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ഹരിപ്പാട്ടെ ശ്രീവൽസം ഗ്രൂപ്പിന്‍റെ പക്കൽ നിന്ന് 7 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് മോൻസനെതിരെ റിപ്പോ‍ർട്ട് നൽകിയത്. സിനിമാക്കാർക്ക് വാടകയ്ക്ക് കാർ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചശേഷം വെളളപ്പൊക്കത്തിൽ നശിച്ച കാറുകളാണ് ശ്രീവൽസം ഗൂപ്പിന് കൈമാറിയെന്ന പരാതിയിലാണ് ഈ കേസ്. തട്ടിപ്പ് നടത്തനായി ശ്രീവൽസൻ നൽകിയ കേടായ കാറുകൾ ഇപ്പോൾ ചേർത്തലയിൽ കിടപ്പുണ്ട്.

click me!